Content | മ്യൂണിച്ച്: ഇന്നു മെയ് പത്താം തീയതി തിങ്കളാഴ്ച വത്തിക്കാന്റെ വിലക്ക് ലംഘിച്ച് സ്വവർഗ്ഗ ബന്ധങ്ങളെ ആശിർവദിക്കാനുള്ള ചില ജർമ്മൻ വൈദികരുടെ തീരുമാനത്തിനെതിരെ പ്രാര്‍ത്ഥനയുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും ചില സ്ഥലങ്ങളിൽ സ്വവർഗ്ഗ ബന്ധങ്ങൾ ആശിർവദിക്കപെട്ടെങ്കിലും, 'ലവ് വിൻസ്, ബ്ലസിംഗ് സർവീസ് ഫോർ ലൗവേഴ്സ്' എന്ന പേരില്‍ ഏറ്റവും കൂടുതൽ ചടങ്ങുകൾ നടക്കുന്നത് ഇന്നാണ്. മെയ് മാസം ആദ്യപാദത്തിൽ നൂറോളം ചടങ്ങുകളാണ് നടക്കുകയെന്ന് ജർമൻ കാത്തലിക് ന്യൂസ് ഏജൻസി, കെഎൻഎ നേരത്തെ റിപ്പോർട്ട് ചെയ്തിരിന്നു. ഫ്രാങ്ക്ഫെർട്ട്, ബർലിൻ, ആച്ചൻ, കൊളോൺ തുടങ്ങിയ നഗരങ്ങളിലെ ദേവാലയങ്ങൾ ഇതിലുൾപ്പെടും. മരിയ 2.0 എന്ന സംഘടനയും, രാജ്യത്തെ ഒരു പ്രമുഖ അല്മായ സംഘടനയുമാണ് സഭാവിരുദ്ധ ആശിർവാദത്തിന് ചുക്കാൻ പിടിക്കുന്നത്.
സ്വവർഗ്ഗ ബന്ധങ്ങളെ ആശിർവദിക്കാന്‍ കഴിയില്ലായെന്ന വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ ശക്തമായ നിലപാടിനെ ഗൗനിക്കാതെയാണ് പാടർബോൺ രൂപതയിലെ വൈദികനും, ലൗ വിൻസിന്റെ സംഘാടകരിൽ ഒരാളുമായ ഫാ. ബെർണാഡ് മോൻഗിബുഷർ അടക്കമുള്ള വൈദികരുടെ നേതൃത്വത്തില്‍ ഇന്നു സ്വവര്‍ഗ്ഗ ആശീര്‍വാദം നടക്കുന്നത്. ഇതിനെതിരെ ലോകമെമ്പാടും പ്രാര്‍ത്ഥന ഉയരുന്നുണ്ട്. മാർച്ച് മാസത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്നു വത്തിക്കാന്റെ വിശ്വാസ തിരുസംഘം വ്യക്തമാക്കിയതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് യൂറോപ്പിൽ ഉടനീളം പ്രത്യേകിച്ച് ജർമ്മനിയിൽ ഉണ്ടായത്. ജർമ്മനിയെ കൂടാതെ, ഓസ്ട്രിയ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 230 ഓളം ദൈവശാസ്ത്രജ്ഞർ വിശ്വാസ തിരുസംഘത്തിന്റെ പ്രബോധനത്തിന് എതിരെ എതിർപ്പ് അറിയിച്ചു രംഗത്തുവന്നിരുന്നു.
ഇതില്‍ സ്വവര്‍ഗ്ഗബന്ധങ്ങളെ ഏറ്റവും ശക്തമായി ന്യായീകരിച്ചു രംഗത്ത് വന്നത് ജര്‍മ്മനിയില്‍ നിന്നുള്ള സഭാനേതൃത്വമായിരിന്നു. ജർമ്മൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ജോർജ് ബാറ്റ്സിംഗ് അടക്കമുള്ള മെത്രാന്മാരും, നിരവധി വൈദികരും വത്തിക്കാൻ പ്രഖ്യാപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇക്കഴിഞ്ഞ ദിവസം കത്തോലിക്ക പഠനങ്ങൾക്കെതിരെയുള്ള ജര്‍മ്മന്‍ സഭയുടെ എതിർപ്പ് അശുഭസൂചകമായ കാര്യമാണെന്ന് ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ഓസ്ട്രേലിയൻ കർദ്ദിനാൾ ജോര്‍ജ്ജ് പെൽ ചൂണ്ടിക്കാട്ടിയിരിന്നു. ലിബറൽ ക്രൈസ്തവ വിശ്വാസം- അത് ലിബറൽ പ്രൊട്ടസ്റ്റൻറ് വിശ്വാസമാണെങ്കിലും ലിബറൽ കത്തോലിക്കാ വിശ്വാസമാണെങ്കിലും ഒരു തലമുറക്കിടയിൽ അജ്ഞേയതാവാദത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
#{black->none->b->ഫ്രാന്‍സിസ് പാപ്പയെയും തിരുസഭയെയും എതിര്‍ത്തുക്കൊണ്ടുള്ള ജര്‍മ്മന്‍ സഭയിലെ വലിയൊരു വിഭാഗത്തിന്റെ നിലപാടില്‍ മാറ്റമുണ്ടാകാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ചേര്‍ന്നു നമ്മുക്ക് ഇന്നേ ദിവസം പ്രത്യേകം പ്രാര്‍ത്ഥിക്കാം }#
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GlQ3P9Kq5jF1Vzqgd3kAwU}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|