category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസന്യാസസഭകൾക്കുള്ള യൗസേപ്പിതാവിന്റെ പഞ്ചശീല തത്വങ്ങൾ
Contentനിരവധി സന്യാസസഭകൾ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലും മദ്ധ്യസ്ഥതയിലും സ്ഥാപിതമായിട്ടുണ്ട്. ചില പ്രസിദ്ധമായ സന്യാസസഭകളെ പ്രത്യേക ദൗത്യം മാർപാപ്പ ഏല്പിച്ച ദിവസവും യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിലായിരുന്നു. ഉദാഹരണത്തിനു പോൾ മൂന്നാമൻ മാർപാപ്പ വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയ്ക്കും സഹപ്രവർത്തകർക്കും ആദ്യ ഉത്തരവാദിത്വം ഭരമേല്പിച്ചതു 1539 ലെ യൗസേപ്പിതാവിന്റെ മരണ തിരുനാൾ ദിനത്തിലാണ് (മാർച്ച് 19 ). താൻ സ്ഥാപിച്ച സന്യാസസഭയ്ക്കു ഇഗ്നേഷ്യസിന്റെ സഭ എന്നതിനു പകരം ഈശോ സഭ “Society of Jesus” എന്ന പേരു നൽകാൻ കാരണം തന്നെ യൗസേപ്പിതാവിന്റെ എളിയ മാതൃകയിലാണന്നു വിശ്വസിക്കുന്ന നിരവധി ഈശോ സഭാംഗങ്ങളുണ്ട്. ലോകത്തിലുള്ള എല്ലാ സന്യാസസഭയെയും അഞ്ചു ശീലങ്ങളിലേക്കു വിശുദ്ധ യൗസേപ്പിതാവ് ക്ഷണിക്കുന്നു. ഒന്നാമതായി, യൗസേപ്പിതാവു കാണിച്ചു നൽകിയ തീവ്രമായ എളിമയിൽ സുവിശേഷം ജീവിക്കുക. രണ്ടാമതായി ധ്യാനനിരതമായ പ്രാർത്ഥന പരിശീലിക്കുമ്പോൾ യൗസേപ്പിതാവിനെ പരിശീലകനായി സ്വീകരിക്കുക. മൂന്നാമതായി, ദൈവമഹത്വമായിരിട്ടെ സന്യാസ സഭകളുടെ ആത്യന്തിക ലക്ഷ്യം. നാലാമതായി സന്യാസജീവിതം ആത്മസമർപ്പണമാണന്ന സത്യം മറക്കാതിരിക്കുക. അവസാനമായി, ദൈവഹിതം നിറവേറ്റാൻ സദാ ജാഗരൂകതയോടെ വർത്തിക്കുക.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-18 17:17:00
Keywordsജോസഫ്, യൗസേ
Created Date2021-05-18 17:19:03