Content | തിരുവനന്തപുരം: കാലകാലങ്ങളായി നടക്കുന്ന സ്വജനപക്ഷാപാതം അവസാനിപ്പിക്കുവാന്‍ പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്ക് നല്കണമെന്ന ആവശ്യം മാനിക്കാതെ പുതിയ മന്ത്രിസഭ പട്ടിക. മലപ്പുറം താനൂരില്‍ നിന്ന് ജയിച്ചു നിയമസഭയിലേയ്ക്കു എത്തിയ വി. അബ്ദുറഹ്‌മാനാണ് നിയുക്ത ന്യൂനപക്ഷ വകുപ്പ് മന്ത്രി. വി അബ്ദുല്‍ റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം പ്രവാസി കാര്യവകുപ്പുകൂടി നല്‍കിയിട്ടുണ്ട്. മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേ്മവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവര്‍ക്ക് നല്‍കണമെന്നാവശ്യം വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും ഇത് മാനിക്കാതെയാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി നേരത്തെ ആവശ്യപ്പെട്ടിരിന്നു. 80 : 20 ശതമാനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സര്‍ക്കാര്‍ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരിന്നു. കെസിവൈഎം ഉള്‍പ്പെടെയുള്ള സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിരിന്നു. ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂപക്ഷവിഭാഗങ്ങള്‍. ഈ ആറു വിഭാഗങ്ങള്‍ക്കുംവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.
എന്നാല്‍, ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് അനുവദിക്കുന്ന പദ്ധതി തുകയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്റെ പിന്‍ബലത്തില്‍ സ്വന്തമാക്കുമ്പോള്‍ പിന്തള്ളപ്പെടുന്നത് ക്രൈസ്തവരാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ ആറു ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം അന്വേഷണവിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം ന്യൂനപക്ഷ വകുപ്പിനു വേണ്ടിയുള്ള ഏകപക്ഷീയമായ നിലപാട് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. താനൂരില്‍ നിന്ന് ഇത് രണ്ടാം തവണയാണ് അബ്ദുറഹ്‌മാന്‍ ജയിച്ച് നിയമസഭയിലേക്കെത്തുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EBbwae02Rjv7NQOPJuAVHv}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|