category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോവിഡ് 19: തൃശൂർ അതിരൂപതയില്‍ വീണ്ടും വൈദികന്‍ അന്തരിച്ചു, അതിരൂപതയ്ക്ക് നഷ്ട്ടമായത് പന്ത്രണ്ടോളം വൈദികരെ
Contentതൃശൂർ: കോവിഡ് രോഗബാധയെ തുടര്‍ന്നു തൃശൂർ അതിരൂപതയിലെ യുവവൈദികന്‍ ഫാ. സിൻസൺ എടക്കളത്തൂര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വൈദികന്‍ കൂടി മരണപ്പെട്ടു. തിരുപ്പൂരിൽ അജപാലന ശുശ്രൂഷ ചെയ്തുവരികയായിരുന്ന ഫാ. പോൾ പുലിക്കോട്ടിൽ എന്ന വൈദികനാണ് ഇന്നു മരണപ്പെട്ടത്. കോവിഡ് ബാധിച്ച് തൃശൂർ ജൂബിലി മിഷ്യൻ മെഡിക്കൽ കോളേജിൽ ചിക്തസയിലായിരിക്കെയാണ് ആകസ്മികമായ അന്ത്യം. 49 വയസ്സായിരിന്നു. മൃതസംസ്‌കാരം ജൂൺ 3 വ്യാഴം ഉച്ചത്തിരിഞ്ഞ് 2.30ന് മറ്റം ഫൊറോന പള്ളിയിൽവെച്ച് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമ്മികത്വത്തിൽ നടക്കും. 1971 ജൂലൈ 8ന് തൃശൂർ അതിരൂപത കണ്ടാണശ്ശേരി പുലിക്കോട്ടിൽ പരേതനായ ലോന വത്സ ദമ്പതികളുടെ മകനായി ജനിച്ചു. ദൈവവിളി സ്വീകരിച്ച് 1989 ജൂണിൽ തൃശ്ശൂർ മൈനർ സെമിനാരി ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 1998 ഡിസംബർ 26ന് മാർ ജെയ്ക്കബ് തൂങ്കുഴി പിതാവിൽ നിന്ന് മറ്റം പള്ളിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. കുരിയച്ചിറ, കോട്ടപ്പടി, പുതുക്കാട് എന്നിവിടങ്ങളിൽ സഹവികാരിയായും വടക്കൻ പുതുക്കാട് ആക്ടിങ്ങ് വികാരിയായും കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര, വരാക്കര, പുതുശ്ശേരി, കോയമ്പത്തൂർ പൂമാർക്കറ്റ് (രാമനാഥപുരം), തിരുപ്പൂർ (രാമനാഥപുരം) എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി മുതൽ രാമനാഥപുരം രൂപതയിൽ ചെയ്തുവരികയായിരുന്നു. ബാം​ഗ്ളൂർ ധർമ്മാരാം കോളേജിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്. തൃശൂർ അതിരൂപത മെത്രാപ്പോലീത്തൻ കോടതിയിൽ നോട്ടറിയായും ജഡ്ജ് ആയും, അതിരൂപത വിവാഹ അനുരഞ്ജന കോടതിയിലെ വൈസ് ചാൻസലറായും, വി. എവുപ്രാസ്യമ്മയുടെ നാമകരണ നടപടികളുടെ ട്രൈബൂണൽ നോട്ടറിയായും അതിരൂപത നിയമാവലി കമ്മിറ്റി അം​ഗമായും അതിരൂപത വൈദിക ക്ഷേമ നിധിയുടെ നിയമാവലി കമ്മിറ്റി അം​ഗമായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര എന്നിവിടങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ അ​ദ്ദേഹം ഇടവകയിൽ സേവനം ചെയ്തിരുന്നപ്പോൾ യുവജനങ്ങളെ സംഘടിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്നു. കോവിഡ് രോഗബാധയെ തുടര്‍ന്നു പന്ത്രണ്ടോളം വൈദികരെയാണ് തൃശൂര്‍ അതിരൂപതയ്ക്ക് നഷ്ട്ടമായിരിക്കുന്നത്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ വന്ദ്യ വൈദികരെയും സമര്‍പ്പിതരെയും പ്രത്യേകം ഓര്‍ക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-01 19:50:00
Keywordsതൃശൂര്‍ അതിരൂപത
Created Date2021-06-01 19:50:22