category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഹമാസിന്റെ വരവോടെ ഗാസയില്‍ ക്രിസ്ത്യാനികള്‍ നാലിലൊന്നായി കുറഞ്ഞു: ഇസ്രായേലില്‍ വര്‍ദ്ധനവ്
Contentജെറുസലേം: ഇസ്രായേലില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സൂചിപ്പിച്ചും പാലസ്തീനില്‍ ക്രിസ്ത്യാനികള്‍ കുറയുന്നതും ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇന്നലെ പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഇതു സംബന്ധിച്ച ശ്രദ്ധേയമായ വിവരമുള്ളത്. ഗാസാ മുനമ്പിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തതു മുതൽ, ഹമാസ് പാലസ്തീനിലെ ക്രിസ്ത്യൻ ജനതയെ ഉപദ്രവിക്കുകയാണെന്നും ഇത് ക്രൈസ്തവരുടെ ജനസംഖ്യയില്‍ 75% ത്തിലധികം കുറവ് വരുത്തിയെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. ഹമാസിന്റെ വരവിന് മുന്‍പ് 4200 ക്രൈസ്തവര്‍ ഉണ്ടായിരിന്ന ഗാസയില്‍ ഇപ്പോള്‍ ആകെയുള്ളത് 1000 ക്രൈസ്തവര്‍ മാത്രമാണ്. അതേസമയം ഇസ്രായേലിലെ ക്രൈസ്തവ ജനസംഖ്യയില്‍ വന്ന വര്‍ദ്ധനവും പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIsraelMFA%2Fposts%2F10158415131391317&show_text=true&width=500" width="500" height="655" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> രാജ്യത്തെ ആകെ ക്രൈസ്തവരുടെ എണ്ണം 1,80,000 ആണെന്നും ക്രിസ്ത്യാനികളുടെ വാര്‍ഷിക വളര്‍ച്ച നിരക്ക് 1.6% ആണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പോസ്റ്റില്‍ പറയുന്നു. ഏഴുലക്ഷത്തോളം ആളുകള്‍ ലൈക്ക് ചെയ്ത വെരിഫൈഡ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഈ പോസ്റ്റ് അറുനൂറിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഹമാസ് അധികാരത്തിലെത്തിയതോടെ ജനജീവിതം ദുസഹമായെന്ന് ഗാസയിലെ ഏക കത്തോലിക്കാ ഇടവകയുടെ വികാരി ഫാ. മാരിയോ ഡിസില്‍വ മുന്‍പ് പറഞ്ഞിരിന്നു. ഒരു ദിവസം മൂന്നു മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ലഭിക്കുകയെന്നും കുടിവെള്ളത്തിനും ക്ഷാമമുണ്ടെന്നും തുറന്ന ജയില്‍ പോലെയാണ് ക്രൈസ്തവര്‍ക്ക് ഈ പ്രദേശം അനുഭവപ്പെടുന്നതെന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-08 17:00:00
Keywordsഇസ്രായേ
Created Date2021-06-08 17:01:10