Content | യാങ്കൂൺ: സൈനീക ഭരണകൂടവും ജനാധിപത്യവാദികളും തമ്മിലുള്ള സംഘർഷം വ്യാപകമായി തുടരുന്ന മ്യാൻമറിൽ, പട്ടാളം ബന്ധികളാക്കിയ ഏഴു വൈദികരും മോചിതരായതായി സഭാനേതൃത്വത്തിന്റെ സ്ഥിരീകരണം. മണ്ഡാലയ് അതിരൂപതയുടെ വികാരി ജനറൽ മോൺ. ഡൊമിനിക് ജ്യോഡുയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പട്ടാള ഭരണം അവസാനിപ്പിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ജനാധിപത്യവാദികളെ നേരിടുന്ന സൈന്യം യാങ്കോണിൽ നിന്ന് എഴുന്നൂറോളം കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന ചാൻ താർ ഗ്രാമത്തിലേക്ക് ഇരച്ചുകയറി ദേവാലയ വികാരിയെയും അദ്ദേഹത്തെ കാണാനെത്തിയ അഞ്ചോളം വൈദികരെയും ബന്ധികളാക്കുകയായിരിന്നു.
പട്ടാളത്തിനെതിരെ പോരാടുന്ന ജനാധിപത്യവാദികൾ ദേവാലയത്തിൽ അഭയം പ്രാപിച്ചിട്ടുണ്ടാകാമെന്ന മുൻവിധിയുടെ അടിസ്ഥാനത്തിലാണ് പട്ടാളം ഒന്നടങ്കം ദേവാലയത്തിൽ എത്തിയത്. എന്നാൽ, സൈന്യത്തിന് ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് വൈദികരെ ബന്ധികളാക്കിയത്. സൈനീകരുടെ ആക്രമണം ഭയന്ന് വലിയശതമാനം ഗ്രാമവാസികളും ആരാധനാലയങ്ങളിൽ അഭയം തേടിയിരുന്നെങ്കിലും ഇപ്പോൾ അവരെല്ലാം ഉൾകാടുകളിലേക്ക് പലായനം ചെയ്യുകയാണ്. ജനാധിപത്യ സമൂഹത്തോട് ഒപ്പം സഭാനേതൃത്വം നിലകൊള്ളുന്നതിൽ പട്ടാള നേതൃത്വത്തിലും എതിർപ്പുകളുണ്ട്. അതേസമയം ആരാധനാലയങ്ങളിൽ തുടർച്ചയായ റെയ്ഡുകൾ നടത്തുന്ന പ്രവണതയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കത്തോലിക്കാ ദേവാലയങ്ങളിലും ബുദ്ധമത ആരാധന കേന്ദ്രങ്ങളിലുമാണ് ഇത്തരത്തിൽ പരിശോധനകൾ ശക്തമായി നടക്കുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |