category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: എല്ലാ സാഹചര്യത്തിലും ദൈവത്തിൽ ശരണപ്പെട്ടവൻ
Content"പ്രകാശമോ ഇരുട്ടോ ആയാലും എല്ലാ സഹചര്യങ്ങളിലും ദൈവത്തിൽ ശരണപ്പെടുക. കാർമേഘങ്ങൾ നിന്റെ മുകളിൽ അസ്തമയം വിരിക്കുമ്പോഴും സൂര്യൻ നമ്മെ നോക്കി മൃദുവായി പുഞ്ചിരിക്കുമ്പോഴും എല്ലാം ദൈവകരങ്ങളിൽ ഭരമേല്പിക്കുക" - ദൈവവചന സഭയുടെ ( SVD ) സ്ഥാപകനായ വിശുദ്ധ അർനോൾഡ് ജാൻസ്സെൻ (1837-1907)ന്റെ വാക്കുകളാണിവ. യൗസേപ്പിതാവിൻ്റെ ജീവിതവുമായി വളരെ ചേർന്നു പോകുന്നതാണ് ഈ വരികൾ. ഏതു സാഹചര്യത്തിലും ദൈവത്തിൽ ശരണം പ്രാപിച്ച വ്യക്തിയായിരുന്നു യൗസേപ്പ്. ജിവിതത്തിലെ നിറഭേദങ്ങൾ ആയിരുന്നില്ല യൗസേപ്പിതാവിൻ്റെ ദൈവാശ്രയ ബോധത്തെ നിയന്ത്രിച്ചിരുന്നത്. അത് എന്നും സ്ഥായിയായിരുന്നു. 1875 ൽ ഹോളണ്ടിലെ സ്റ്റയിൽ (Steyl) എന്ന ഗ്രാമത്തിൽ സ്ഥലം വാങ്ങി മുഖ്യദൂതനായ മിഖായേൽ മാലാഖയുടെ നാമത്തിൽ ഒരു മിഷൻ ഹൗസ് സ്ഥാപിക്കുമ്പോൾ ദൈവപരിപാലനയിലുള്ള ആശ്രയം മാത്രമായിരുന്നു അർനോൾഡച്ചനും കൈമുതൽ .ഈ ദൈവാശ്രയ ബോധമാണ് ദൈവ വചന സഭയെ (Society of the Divine Word ) രൂപികരിക്കുന്നതിലും 1879 ൽ ചൈനയിലേക്കു ആദ്യ മിഷനറിമാരെ അയക്കുന്നതിലും നിഴലിച്ചു നിന്നത്. വിശുദ്ധ യൗസേപ്പിതാവിൻ്റെയും വി. അർനോൾഡ് ജാൻസ്സെൻ്റെയും മാതൃക പിൻചെന്ന് എല്ലാ സാഹചര്യങ്ങളിലും ദൈവത്തിൽ ശരണപ്പെടാൻ നമുക്കു പരിശ്രമിക്കാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-16 18:43:00
Keywordsജോസഫ്, യൗസേ
Created Date2021-06-16 18:45:53