category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ‘മന്ന’: പട്ടിണിരഹിത ഫൊറോന പദ്ധതിയുമായി വലിയതുറ ഫൊറോന കുടുംബ ശുശ്രൂഷ സമിതി
Contentതിരുവനന്തപുരം അതിരൂപതയിലെ വലിയതുറ ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ‘മന്ന’ എന്ന പേരിൽ പട്ടിണിരഹിത ഫൊറോന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ജൂലൈ 1 ന് രാവിലെ 11:30ന് പൊതിച്ചോറ് നൽകി പദ്ധതി ഉൽഘാടനം ചെയ്യും. ഫൊറോന കോഡിനേറ്റർ ഡീജോ കപ്പൂച്ചിൻ, ഫെറോന വികാരി ഫാ. ഹൈസിന്ത് എം നായകം, ഫെറോന ആനിമേറ്റർ ആന്‍റണി പത്രോസ്, ഫെറോന കൺവീനർ ബ്രിട്ടോ സൈമൺ എന്നിവർ സംസാരിക്കും. മഹാമാരിയുടെ രൗദ്ര താണ്ഡവത്തിൽ ആരാരും ഇല്ലാതെ തെരുവോരങ്ങളിൽ കഴിയുന്ന അശണർക്ക് അത്താണിയായും നിരാലംബർക്ക് ആശ്വാസമായും ഫൊറോന ഇടവകളായ വലിയ വേളി മുതൽ ചെറിയതുറ വരെയുള്ള പ്രദേശങ്ങളിലെ ആവശ്യക്കാരെ കണ്ടെത്തി ദിവസത്തിൽ ഒരു നേരമെങ്കിലും ആഹാരം എത്തിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 100 പേർക്ക് ഭക്ഷണം എത്തിച്ചു നൽകാനാണ് തിരുമാനിച്ചിരിക്കുന്നത്. ഒരു പൊതിച്ചോറിന് 50 രൂപ നിരക്കിൽ ആണ് ചിലവുകൾ കണക്കാക്കുന്നത്. അതിനാൽ തന്നെയും ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സുമനസുകളുടെ ചെറുതും വലുതുമായ സഹായസഹരണങ്ങളും സംഘാടകർ പ്രതീഷിക്കുന്നുണ്ട്. സാമ്പത്തിക സഹായാമോ ആവശ്യവസ്‌തിക്കളോ നൽകി സഹായിക്കാം. (Google Pay) +91 81293 82740 എന്ന നമ്പറിൽ മെസേജ് ഭാഗത്ത് Manna എന്ന് ടൈപ്പ് ചെയ്ത് UPI /Online വഴി സാമ്പത്തിക സഹായം എത്തിക്കാം
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-27 09:27:00
Keywordsപട്ടിണി
Created Date2021-06-27 09:28:39