category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാപ്പ ആഹ്വാനം ചെയ്ത മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രഥമ ആഗോള ദിനത്തിൽ പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു
Contentവത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാന പ്രകാരം ജൂലൈ ഇരുപത്തിഅഞ്ചിന് ആഹ്വാനം ചെയ്തിരിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രഥമ ആഗോള ദിനത്തില്‍ പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു. അപ്പസ്റ്റോലിക പെനിറ്റൻഷ്യറിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യേശുവിന്റെ മുത്തശ്ശി - മുത്തശ്ശന്മാരായ വിശുദ്ധ ജോവാക്കിം-അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തു വരുന്ന ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ചയാണ് (ഈ വര്‍ഷം ജൂലൈ 25) ഫ്രാൻസിസ് പാപ്പ മുത്തശ്ശീമുത്തശ്ശന്മാരുടെ ആഗോള ദിനമായി പ്രഖ്യാപിച്ചത്. പ്രഥമദിനത്തോടനുബന്ധിച്ചു, അല്‍മായർ-കുടുംബങ്ങൾ- ജീവന്‍ എന്നിവയ്ക്കുവേണ്ടിയുള്ള കൂരിയ ഓഫീസിന്റെ പ്രീഫെക്റ്റായ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരലിന്റെ അഭ്യർത്ഥന സ്വീകരിച്ച് പെനിറ്റെൻഷ്യറിയുടെ തലവനായ കർദ്ദിനാൾ മൗറോ പിയസെൻസ പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിക്കുകയായിരിന്നു. ഇതേ ദിവസം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ അർപ്പിക്കുന്ന പ്രത്യേക വിശുദ്ധബലിയിലോ, ഈ ദിനവുമായി ബന്ധപ്പെട്ട് ലോകത്തിൽ എവിടെയും കത്തോലിക്കാസഭ നടത്തുന്ന തിരുകര്‍മ്മങ്ങളിലോ, നേരിട്ടോ മറ്റ് മാധ്യമങ്ങൾ വഴിയോ സംബന്ധിക്കുകയും, പൂർണ്ണദണ്ഡവിമോചനത്തിനുള്ള പ്രാഥമിക നിബന്ധനകൾ പാലിക്കുകയുമാണ് ദണ്ഡവിമോചനം നേടുവാൻ ചെയ്യേണ്ടതെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ രേഖയിൽ പറയുന്നു. ഇതേ ദിവസം, പ്രായമായതോ രോഗികളോ, ഉപേക്ഷിക്കപ്പെട്ടവരോ, ഭിന്നശേഷിക്കാരോ മറ്റു ബുദ്ധിമുട്ടുള്ളവരോ ആയ ആളുകളെ സന്ദർശിക്കുകയും അവർക്കായി കുറച്ചു സമയമെങ്കിലും നീക്കി വയ്ക്കുകയും ചെയ്യുന്ന വിശ്വാസികൾക്കും, മറ്റ് ഉപാധികളോടെ ദണ്ഡവിമോചനം നേടാവുന്നതാണെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. ( #{red->n->n-> പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും.}# ) #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IjDNu6DuMUyCKH7FfPnTah}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-06-27 16:46:00
Keywordsവൃദ്ധ, വയോ
Created Date2021-06-27 16:46:51