category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഒരു കുടുംബമായി ജപമാല ചൊല്ലി പ്രാർത്ഥിക്കുക: ആഹ്വാനവുമായി മെക്സിക്കൻ ഗായിക
Contentമെക്സിക്കോ സിറ്റി: ഒരു കുടുംബമായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി മെക്സിക്കൻ ഗായികയും ഗാനരചയിതാവുമായ അലജന്ദ്ര റോജാസ്. രാജ്യത്തെ രാഷ്ട്രീയവും സാമൂഹികവുമായ പ്രതിസന്ധികൾക്കിടയിലും ദശലക്ഷകണക്കിന് വരുന്ന മെക്സിക്കന്‍ ജനത പ്രാർത്ഥനയിൽ ഒന്നിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒരു കുടുംബമെന്ന നിലയിൽ ജപമാല ഭക്തി അഭ്യസിക്കാൻ ഓരോ മെക്സിക്കക്കാരനെയും ക്ഷണിക്കാൻ താന്‍ ആഗ്രഹിക്കുകയാണെന്ന് എസി‌ഐ പ്രെൻ‌സയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മുപ്പത്തിമൂന്നുകാരിയായ റോജാസ് പറഞ്ഞു. കത്തോലിക്കാ വിശ്വാസം മുന്നോട്ട് കൊണ്ടുപോകാന്‍ എളുപ്പമുള്ള സമയമല്ല ഇത്. കഴിയുന്നത്ര ദൈവവചനത്തോട് പറ്റിനിൽക്കേണ്ട സാഹചര്യമാണ് ഇത്. കൃപയിലായിരിക്കാനുള്ള ഒരു ആഹ്വാനമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നാമെല്ലാവരും അനുദിനം പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണെന്നും സമയം കുറവായതിനാൽ നിസ്സംഗത അല്ലെങ്കിൽ മാറിനിൽക്കുന്ന പ്രവണതയ്ക്കു മാറ്റം വരുത്തണമെന്നും അവര്‍ വിശ്വാസികളോട് അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. "ജപമാലയ്‌ക്കായി മെക്സിക്കോ അണിചേരുക" എന്ന തലക്കെട്ടോടെ അലജന്ദ്ര റോജാ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വീഡിയോ ഗാനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിന്നു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോ ഗ്വാഡലൂപ്പയില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ലോക പ്രസിദ്ധമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=qqT0s7HIkH4
Second Video
facebook_link
News Date2021-06-28 13:58:00
Keywordsമെക്സി, ജപമാല
Created Date2021-06-28 14:02:10