Content | മുംബൈ: ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ് അറിയിച്ചു. പോലീസ് കസ്റ്റഡിയിലോ ജുഡീഷല്‍ കസ്റ്റഡിയിലോ മരണം സംഭവിച്ചാല്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തേണ്ടതുണ്ട്. പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷമാകും അന്വേഷണമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുംബൈ ഹോളി ഫാമിലി ആശുപത്രിയില്‍ തിങ്കളാഴ്ച 1.30നായിരുന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റനിസ്ലാവോസ് ലൂര്‍ദ് സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. ജയിലില്‍ അദ്ദേഹം കടുത്ത വിവേചനത്തിന് ഇരയായിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |