category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കും: ബൊക്കോഹറാം തലവന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി നൈജീരിയന്‍ വൈദികന്‍
Contentവാഷിംഗ്‌ടണ്‍ ഡി.സി: ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ കുപ്രസിദ്ധ തലവന്‍ അബുബേക്കര്‍ ഷെക്കാവു കൊല്ലപ്പെട്ട സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പുമായി നൈജീരിയന്‍ കത്തോലിക്ക വൈദികന്‍. വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ പങ്കെടുക്കുവാനെത്തിയ ഫാ. ജോസഫ് ബട്ടുരെ ഫിദെലിസ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആശങ്ക പങ്കുവെച്ചത്. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയില്‍ ബൊക്കോഹറാം മൂലം ഭവനരഹിതരായ ക്രൈസ്തവര്‍ക്കുള്ള ട്രോമാ കെയറിന്റെ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ്‌ സ്കില്‍ അക്ക്വിസിഷന്‍ സെന്ററിന് നേതൃത്വം നല്‍കുന്ന വൈദികനാണ് ഫാ. ജോസഫ് ബട്ടുരെ. നൈജീരിയയിലെ നിലവിലെ സാഹചര്യം വളരെ മോശമാണെന്നു അദ്ദേഹം വെളിപ്പെടുത്തി. ബൊക്കോഹറാം തലവന്‍ കൊല്ലപ്പെട്ടതിന് ശേഷവും സ്ഥിതിഗതികളില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്നുവരെ നിരവധി ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. റോഡുകളിലും ഗ്രാമപ്രദേശങ്ങളിലുമുണ്ടായ ആക്രമണങ്ങളില്‍ നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും, തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തിട്ടുണ്ട്. നൈജീരിയയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ പൊട്ടാനിരിക്കുന്ന ടൈം ബോംബിനോട് ഉപമിച്ച ഫാ. ഫിദെലിസ് സമീപകാലത്ത് ഇത്രയധികം തീവ്രതയില്‍, ഇത്രയധികം ക്രൂരതയുള്ള, ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ട മതപീഡനം നൈജീരിയയിലല്ലാതെ മറ്റൊരു സ്ഥലത്തും കാണുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ 20 ലക്ഷം ആളുകള്‍ ഭവനരഹിതരാകുവാന്‍ കാരണമായിട്ടുണ്ടെന്നാണ് യു‌എന്‍ കണക്കാക്കുന്നത്. 2002-ല്‍ രൂപീകരിക്കപ്പെട്ട ബൊക്കോ ഹറാം 2016-ല്‍ രണ്ടായി പിളര്‍ന്നിരിന്നു. ഇതില്‍ ഒരു വിഭാഗം ‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ്‌ സിറിയ’ (ഐസിസ്) ക്ക് പിന്തുണ പ്രഖ്യാപിച്ചു. അന്നുമുതല്‍ ശത്രുതയിലായ ഈ രണ്ടു വിഭാഗവും വന്‍ നാശമാണ് ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ ജൂണില്‍ ബൊക്കോഹറാം തലവന്‍ അബുബേക്കര്‍ ഷെക്കാവു കൊല്ലപ്പെട്ട വിവരം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രൊവിന്‍സ്‌ (ഐ.എസ്.ഡബ്ലിയു.എ.പി) സ്ഥിരീകരിച്ചിരിന്നു. ഒരു പോരാട്ടത്തിനിടയില്‍ പോരാളികളുടെ കയ്യില്‍ അകപ്പെടാതിരിക്കുവാനായി സ്ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഐ.എസ്.ഡബ്ലിയു.എ.പി അന്നു വിവരിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LOXocaZ9bHxI9q9lg6JJOz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-19 18:00:00
Keywordsനൈജീ, ബൊക്കോ
Created Date2021-07-19 16:10:43