Content | കൊച്ചി: സീറോമലബാർ സഭയിലെ മെത്രാന്മാരുടെ 29-ാം സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് മാസം നടക്കുവാനിരിക്കെ ഒരു മാസത്തെ പ്രാർത്ഥനാചരണത്തിനു ആഹ്വാനവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സഭയുടെ നവീകരിക്കപ്പെട്ട കുർബാനക്രമത്തിനു പരിശുദ്ധ സിംഹാസനം അംഗീകാരം നൽകിയ പശ്ചാത്തലത്തില്‍ സഭയിൽ എല്ലാ തലങ്ങളിലും പൂർണമായ ഐക്യം കൈവരുന്നതിനും സഭയുടെ ചൈതന്യം പരിപോഷിപ്പിക്കുന്നതിനും ഉപയുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി സര്‍ക്കുലറില്‍ കുറിച്ചു.
ജൂലൈ മാസം 27 മുതൽ സിനഡു സമാപിക്കുന്ന ഓഗസ്റ്റ് 27 വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുവാനാണ് ആഹ്വാനം. മാസത്തിലെ വെള്ളിയാഴ്ചകളിൽ സാധിക്കുന്നവരെല്ലാം ഉപവാസമെടുക്കുന്നതും ഉചിതമായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2021 ഓഗസ്റ്റ് 16 മുതൽ 27 വരെ തീയതികളില്‍ ഓൺലൈനായാണ് സിനഡ് നടക്കുക. പുതുക്കിയ കുർബാനക്രമം നടപ്പിൽ വരുന്നതോടൊപ്പം എല്ലാ രൂപതകളിലും സമർപ്പിത ഭവനങ്ങളിലും ഒരേ രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കണമെന്നു 2021 ജൂലൈ 3-ന് പുറപ്പെടുവിച്ച തിരുവെഴുത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായ ആഹ്വാനം നൽകിയിട്ടുണ്ടെന്നും പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം നടപ്പിൽ വരുത്തുന്നതിനുള്ള തീയതി ആഗസ്റ്റു മാസത്തിലെ സിനഡിൽ തീരുമാനിക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.
കേരളത്തിലെ 13 രൂപതകളിലെയും കേരളത്തിനു പുറത്ത് ഇന്ത്യയിലുള്ള 18 രൂപതകളിലെയും ഇന്ത്യയ്ക്കു വെളിയിലുള്ള ഈ രൂപതകളിലെയും യൂറോപ്പിലെ അപ്പസ്തോലിക് വിസിസ്റ്റേഷനിലെയും 46 മെത്രാന്മാരും റിട്ടയർ ചെയ്ത് 16 മെത്രാന്മാരും ഉൾപ്പെടെ 62 പേരാണ് സിനഡിൽ സംബന്ധിക്കുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DmVB9nKSBJbIVmAJcW5kTE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |