category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രസവിക്കേണ്ട എന്ന സാറയുടെ ചോയ്സും പ്രസവിക്കാനുളള പാലാക്കാരുടെ ചോയ്സും
Contentസാറാസ് എന്ന സിനിമ ഇറങ്ങിയ ഉടനെ പ്രസവിക്കാതിരിക്കാനുളള സാറയുടെ ചോയ്സിന് വേണ്ടി വാദിച്ച നമ്മുടെ മലയാളി സോഷ്യൽ മീഡിയ സമൂഹം വീണ്ടും ഉറഞ്ഞു തുള്ളി. മൂന്നിലധികം പ്രസവിക്കാൻ ചോയ്സ് സ്വീകരിക്കുന്ന പാലാ രൂപതക്കാരായ സ്ത്രീകൾക്ക് പാലാ രൂപത മെത്രാൻ ചില സൗജന്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ! എന്തൊരു വിരോധാഭാസം? അല്ലേ? കുഞ്ഞുങ്ങളുടെ എണ്ണം കുറക്കാൻ ആണെങ്കിൽ സ്ത്രീകളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും കട്ട സപ്പോർട്ട്. കൂടുതൽ മക്കളെ സ്വീകരിക്കുന്നതിന് ഇതൊന്നും ബാധകമല്ല പോലും! അതും സ്ത്രീയുടെ ചോയ്സും സ്വാതന്ത്ര്യവും അല്ലേ? രണ്ടു പ്രസവം കഴിയുമ്പോൾ മുതൽ ആരംഭിക്കും, ഈ പ്രസവ വിരോധികളുടെ ഭീഷണികൾ. ഈ അടുത്ത കാലത്ത്, നേരിട്ട് പരിചയമുള്ള ഒരു സ്ത്രീ മൂന്നാമത്തെ ഗർഭധാരണം നടന്നപ്പോൾ ഒരു സീനിയർ ഗൈനക്കോളജിസ്റ്റിനെ വീട്ടിൽ പോയി ഫീസ് നൽകി കണ്ടു. ഡോക്ടർ ആ സ്ത്രീയേയും ഭർത്താവിനേയും, കണക്കിന് ശകാരിച്ചു. പോരാതെ, കത്തോലിക്കാ സഭയിലെ വൈദികരേയും മെത്രാനേയും വരെ ചീത്ത പറഞ്ഞു. ആ സ്ത്രീ മൂന്നാമത്തെ കുഞ്ഞിനെ സ്വീകരിച്ചതിന്റെ പേരിൽ ഏൽക്കേണ്ടി വന്ന മാനസിക പീഢനം എത്ര മാത്രമാണ്? അത് അവരുടെ ചോയ്സ് അല്ലേ? അവർക്കും സ്വാതന്ത്ര്യം ഇല്ലേ, കുടുംബത്തിൽ എത്ര കുട്ടികൾ വേണം എന്ന് തീരുമാനിക്കാൻ? ഈ സ്വാതന്ത്ര്യം മാനിക്കാത്തവർ പ്രസംഗിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം വൈരുദ്ധ്യമല്ലേ? ഇനി പാലാ രൂപത മെത്രാൻ ഇറക്കിയ ഇടയ ലേഖനത്തെക്കുറിച്ച്: ഇടയൻ തന്റെ ജനത്തിന് എഴുതുന്ന കത്ത് ആണ് ഇടയലേഖനം. ആ കത്തിൽ പിതാവ് തന്റെ മക്കൾക്ക് ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. അത് പിതാവിന്റെ സ്വാതന്ത്ര്യം, പിതാവിന്റെ ചോയ്സ്. നിയമ വിരുദ്ധമായി ഒന്നും തന്നെ അതിലില്ല. അത് ഒരു കൽപ്പനയോ "ഫത്‌വ"യോ അല്ല. ഈ ഇടയലേഖനം വന്ന അന്ന് മുതൽ പാലാ രൂപതയിലെ വിവാഹിതരായ എല്ലാ സ്ത്രീകളും അഞ്ച് മക്കൾക്ക് ജന്മം നൽകണം എന്ന കൽപ്പനയല്ല അത്. സ്വന്തം ചോയ്സ് അനുസരിച്ച് സ്വതന്ത്രമായ തീരുമാനം എടുത്ത് കൂടുതൽ മക്കളെ സ്വീകരിക്കുന്നതിന് തയ്യാറാകുന്ന കുടുംബങ്ങൾക്ക് മാത്രം നൽകുന്ന ആനുകൂല്യം ആണ് അത്. അതിൽ ഇത്ര പ്രതികരിക്കാൻ എന്തിരിക്കുന്നു? സാറാസ് എന്ന സിനിമയുടെ ചർച്ചയിൽ പലരും ചോദിച്ച ഒരു ചോദ്യമാണ്, പ്രസവിക്കുന്ന സ്ത്രീകൾക്ക് സഭ എന്ത് നൽകുന്നു എന്ന്. ആ ചോദ്യത്തിനുള്ള കൃത്യമായ മറുപടി ഒരു ഇടയ ലേഖനത്തിൽ അഭിവന്ദ്യ പിതാവ് പറഞ്ഞു എന്നത് ആരെയാണ് പേടിക്കുന്നത്? ആർക്കാണ് ഈ പ്രഖ്യാപനം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്? അഭിവന്ദ്യ പിതാവിന്റെ നല്ല തീരുമാനത്തിന് പിതാവിനും പാലാ രൂപതക്കും നന്ദി പറയുന്നു, പാലായിലെ കുടുതൽ മക്കളെ സ്വീകരിച്ച് വളർത്താനുള്ള ചോയ്സ് സ്വീകരിക്കുന്ന ഓരോ കുടുംബത്തിനും വേണ്ടി! #{blue->none->b-> ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ്, തൃശ്ശൂർ അതിരൂപത ‍}# #{black->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-07-28 09:20:00
Keywordsപാലാ
Created Date2021-07-28 09:21:25