| Content | ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
*തുടര്‍ച്ചയായ പ്രതിസന്ധികള്‍: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യം കുറയുന്നതായി ബെനഡിക്ടന്‍ മഠാധിപതി*
.......പുണ്യസ്ഥലങ്ങൾ ഭൗതികമായി കേടുകൂടാതെയിരിക്കുമെങ്കിലും അവയുടെ ജീവനുള്ള സമൂഹങ്ങൾ നഷ്ടപ്പെടുകയാണ്. ജനങ്ങളുടെ പൊതു ധാരണയ്ക്ക് വിരുദ്ധമായി, ക്രൈസ്തവര്‍ അവരുടെ വിശ്വാസത്തിന്റെ കേന്ദ്രമായ വിശുദ്ധ നാട്ടില്‍ വളരെ ചെറിയ ന്യൂനപക്ഷമായി......
Read more:
https://pravachakasabdam.com/index.php/site/news/26618
#{blue->none->b->സഹായഗ്രന്ഥങ്ങൾ }#
എറണാകുളം- വേളാങ്കണ്ണി പുതിയ എക്‌സ്പ്രസ് ട്രെയിൻ ഇന്ന് ആരംഭിക്കും
പറവൂർ: വേളാങ്കണ്ണി തീർഥാടകർക്കും തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ആശ്വാസമായി എറണാകുളം- വേളാങ്കണ്ണി പുതിയ എക്‌സ്പ്രസ് ട്രെയിൻ ഇന്ന് ആരംഭിക്കും. പുതിയ റൂട്ടിലും സമയക്രമത്തിലും ഓടുന്ന ഈ ട്രെയിൻ തെക്കൻ കേരളത്തിൽനിന്ന് തഞ്ചാവൂരിലേക്കുള്ള ആദ്യ സർവീസ് കൂടിയാണ്. നിലവിൽ ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തുനിന്ന് വേളാങ്കണ്ണിക്ക് സർവീസുണ്ടെങ്കിലും പുതിയ ട്രെയിൻ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.
ബുധൻ രാത്രി 11.50-ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴം പുലർച്ചെ മൂന്നിന് കൊല്ലത്തെത്തും. തുടർന്ന് കുണ്ടറ (3.28), കൊട്ടാരക്കര (3.38), പുനലൂർ (4.20), തെന്മല (5.18), ചെങ്കോട്ട (7.05), തെങ്കാശി (7.28) എന്നിവിടങ്ങൾ കടന്ന് രാവിലെ 11ന് മധുരയിലെത്തും. ഉച്ചയ്ക്ക് 1.35ന് തിരുച്ചിറപ്പള്ളിയിലും 2.33ന് തഞ്ചാവൂരിലുമെത്തുന്ന ട്രെയിൻ വൈകുന്നേരം 5.35നാണ് വേളാങ്കണ്ണിയിൽ യാത്ര അവസാനിപ്പിക്കുക.
മടക്കയാത്ര വ്യാഴം രാത്രി 7.45ന് വേളാങ്കണ്ണിയിൽനിന്ന് ആരംഭിക്കും. രാത്രി 10.08ന് തഞ്ചാവൂരിലും 11.25ന് തിരുച്ചിറപ്പള്ളിയിലുമെത്തുന്ന ട്രെയിൻ വെള്ളി പുലർച്ചെ 1.20ന് മധുരയിലെത്തും. രാവിലെ 4.30ന് ചെങ്കോട്ടയും 6.45ന് പുനലൂ രും പിന്നിട്ട് 8.10ന് കൊല്ലത്തെത്തിച്ചേരും. ഉച്ചയ്ക്ക് 11.55ന് ട്രെയിൻ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
Ukrainian Cardinal Says Hollywood’s ‘Conclave’ Film Omitted Most Important Part of the Real Thing
'കോണ്‍ക്ലേവ്' സിനിമയില്‍ കണ്ടതല്ല യഥാര്‍ത്ഥ കോണ്‍ക്ലേവ്; മാധ്യമങ്ങളോട് യുക്രേനിയന്‍ കര്‍ദ്ദിനാള്‍
മെല്‍ബണ്‍: കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'കോണ്‍ക്ലേവ്' എന്ന ഹോളിവുഡ് സിനിമയുടെ വിവിധ ദൃശ്യങ്ങള്‍ ഈ മാസം നടന്ന യഥാര്‍ത്ഥ കോണ്‍ക്ലേവിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു. കോണ്‍ക്ലേവ് എങ്ങനെയാണ് നടക്കുന്നതെന്ന് പൊതു സമൂഹത്തിന് പറഞ്ഞു തരുന്ന സിനിമയെന്ന് പോലും പലരും വിശേഷിപ്പിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് പൗരസ്ത്യസഭയായ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭാംഗമായ കർദ്ദിനാള്‍ മൈക്കോള ബൈചോക്ക്. ലെയോ പതിനാലാമന്‍ പാപ്പയെ തെരഞ്ഞെടുത്ത ഇത്തവണത്തെ കോണ്‍ക്ലേവില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വോട്ടവകാശമുള്ള കര്‍ദ്ദിനാളായിരിന്നു അദ്ദേഹം.
ഓസ്‌ട്രേലിയൻ മാധ്യമങ്ങള്‍ക്കു അനുവദിച്ച അഭിമുഖത്തിനിടെ വന്ന ഒരു ചോദ്യത്തിനാണ് 45 വയസ്സുള്ള യുക്രേനിയൻ കർദ്ദിനാൾ മൈക്കോള ബൈചോക്ക് മറുപടി നല്‍കിയത്. "കോൺക്ലേവ്, സിനിമ പോലെ തന്നെയാണോ, അതോ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വ്യത്യസ്തമാണോ?” എന്നതായിരിന്നു ചോദ്യം. താന്‍ സിനിമ കണ്ടിരിന്നുവെന്നും എന്നാല്‍ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‍ വേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സിനിമയിൽ' കർദ്ദിനാൾമാർ കോണ്‍ക്ലേവിനിടെ ഒരു തവണ പോലും പ്രാർത്ഥിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
പേപ്പല്‍ കോൺക്ലേവിന്റെ പ്രാഥമിക ലക്ഷ്യം വോട്ടുചെയ്യല്‍ മാത്രമല്ല, പ്രാർത്ഥിക്കുക എന്നതാണെന്നും വോട്ട് എന്നത് രണ്ടാമത്തെ കാര്യമാണെന്നും അതിന് വിപരീത ഉള്ളടക്കമാണ് സിനിമയില്‍ ഉള്ളതെന്നും അതിനാല്‍ തന്നെ സിനിമ “സഹായകരമായിരുന്നില്ല” എന്ന് അദ്ദേഹം പറയുന്നു. 20 മില്യൺ ഡോളർ നിർമ്മാണ ബജറ്റിൽ നിർമ്മിച്ച ബോക്സ് ഓഫീസില്‍ ഹിറ്റായിരിന്നു. യഥാര്‍ത്ഥ കോണ്‍ക്ലേവ് നടന്ന ഈ മാസം 'കോണ്‍ക്ലേവ്' സിനിമ കണ്ടത് കോടിക്കണക്കിന് ആളുകളാണ്. ശ്രദ്ധ നേടിയ സിനിമയിലെ ശ്രദ്ധിക്കാതെ പോയ വസ്തുത ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാളിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് വിശ്വാസികളില്‍ നിന്നു ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
|