Content | അടിമാലി: നാലു കുട്ടികളിൽ അധികമുള്ള കുടുംബങ്ങൾക്ക് സഹായവുമായി സിഎംസി ഇടുക്കി കാർമൽഗിരി പ്രോവിൻസിലെ സന്യാസിനിമാരും..ഇതനുസരിച്ച് ഈ വർഷം തന്നെ വലിയ കുടുംബങ്ങളിലെ 450 കുട്ടികൾക്ക് 5000 രൂപ വീതം പഠന സഹായം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളിൽ 104 കുട്ടികൾക്ക് 25,000 രൂപ വീതം പഠന സ്കോളർഷിപ്പും നൽകിയിരിന്നു. വലിയ കുടുംബങ്ങൾ ആഗ്രഹിക്കുന്ന നൂറിലധികം സ്ത്രീകൾക്ക് അയ്യായിരം രൂപ വീതം പ്രസവ സഹായം നൽകി. നാലു കുട്ടികളും അതിൽ കൂടുതലും ഉള്ളവർക്ക് സിഎംസി സന്യാസ സമൂഹത്തിൻറെ മാനേജ്മെൻറിനു കീഴിലുള്ള സ്കൂളുകളിൽ പരിപൂർണ്ണ സൗജന്യ പഠനം ഏർപ്പെടുത്തുവാനും ഇടുക്കിയിലുള്ള 450 വലിയ കുടുംബങ്ങൾക്ക് സംഘങ്ങൾ രൂപീകരിച്ച് സ്വയം തൊഴിലിനായി മുപ്പതിനായിരം രൂപ വീതം പലിശരഹിത വായ്പ നൽകുവാനും ഇടുക്കി കാർമൽഗിരി സിഎംസി സമൂഹം തീരുമാനിച്ചിട്ടുണ്ട്. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം ആണെന്ന് ഇടുക്കി കാർമൽഗിരി പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആനി പോൾ സാമൂഹ്യസേവന വിഭാഗം കോഡിനേറ്റർ സിസ്റ്റർ ചൈതന്യ എന്നിവർ അറിയിച്ചു.
മാതാപിതാക്കളുടെ മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസും നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് പരിപൂർണ്ണ സൗജന്യ പഠനവും ഉറപ്പാക്കുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ് ഇന്നലെ കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂൾ മാനേജ്‍മെന്‍റും പ്രഖ്യാപിച്ചിരിന്നു. കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിയുടെ തുടർച്ചയായിട്ടാണ് സ്കൂളിന്റെ തീരുമാനം. ഈ വർഷം മുതൽ യോഗ്യരായവർക്ക് ഈ ആനുകൂല്യം ലഭിയ്ക്കുമെന്ന് മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, അസി. മാനേജർ ഫാ. ജോബി പുളിക്കക്കുന്നേൽ പ്രിൻസിപ്പൽ ജോസ് ജെ പുരയിടം എന്നിവർ ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചിരിന്നു. ദൈവീകമായ ദൌത്യം ഏല്‍പ്പിക്കപ്പെട്ട മാതാപിതാക്കള്‍ ദൈവത്തിന്റെ സഹപ്രവര്‍ത്തകരും ദൈവപരിപാലനയുടെ വക്താക്കളായി ധാരാളം മക്കള്‍ക്ക് ജന്മം നല്‍കാന്‍ തയാറാകണമെന്നു മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ തന്റെ ജീവിതകാലയളവില്‍ ആവര്‍ത്തിച്ചു ആഹ്വാനം ചെയ്തിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |