Content | 2020 നവംബർ ഇരുപത്തിയെട്ടാം തീയതിയിലെ ഫ്രാൻസിസ് പാപ്പായുടെ ട്വീറ്റ് പറുദീസായെ കുറിച്ചായിരുന്നു: “ലക്ഷ്യവും ലക്ഷ്യസ്ഥാനവും ഇല്ലാത്തൊരു ജീവിതമല്ല നാം നയിക്കുന്നത്. നാം വിലപ്പെട്ടവരാണ്. ദൈവം നമുക്കായി ഏറ്റം യോഗ്യവും സുന്ദരവുമായ സ്ഥലം, പറുദീസാ ഒരുക്കിയിരിക്കുന്നു” ഈ പറുദീസയിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള സ്വാധീനം തെളിയിക്കാൻ, സിയാന്നായിലെ വിശുദ്ധ ബെർണാഡിന്റെ ചിന്ത ഇന്നേ ദിനം സഹായകരമാണ്.
ഭൂമിയിൽ ഈശോ യൗസേപ്പിതാവിനു നൽകിയ പുർണ്ണമായ ബഹുമാനത്തെക്കാളും ആദരവിനെക്കാളും സ്വർഗ്ഗത്തിൽ അവനു സ്ഥാനവും ബഹുമാനവും ഈശോ നൽകുന്നു. ഭൂമിയിൽ വിശുദ്ധ യൗസേപ്പിതാവിനെ പിതാവായി ബഹുമാനിച്ച ഈശോ സ്വർഗ്ഗത്തിൽ അവൻ ആവശ്യപ്പെടുന്ന ഒന്നും ഒരിക്കലും നിഷേധിക്കുകയില്ല. നമുക്കു ആത്മവിശ്വാസത്തോടെ അവനോടു എല്ലാക്കാര്യങ്ങളും പറയാം. വിശുദ്ധ ബെർണാഡിൻ പഠിപ്പിക്കുന്നു.
സ്വർഗ്ഗത്തിൽ സ്വാധീനം ചൊലുത്താൻ കഴിയുന്ന ഒരു വിശുദ്ധൻ നമുക്കുണ്ട് എന്ന അറിവ് നമ്മെ സന്തോഷവാന്മാരാക്കേണ്ടതാണ്. ഈ ലോകജീവിതത്തിലെ സകല സങ്കീർണ്ണതകളും മനസ്സിലാക്കാൻ കഴിവുള്ള വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗത്തിൽ നമുക്കു മദ്ധ്യസ്ഥനായി ഉള്ളപ്പോൾ പറുദീസാ ലക്ഷ്യമാക്കി തീർത്ഥാടനം ചെയ്യുന്ന നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. |