category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്തു
Contentകൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹിന്ദു നാടാര്‍, സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്ഐയുസി) എന്നീ നാടാര്‍ വിഭാഗങ്ങള്‍ക്കാണ് നേരത്തേ സംവരണം ഉണ്ടായിരുന്നത്. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരേ എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ്. ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ജയ്ശ്രീ ലക്ഷ്മണ്‍ റാവു പാട്ടീല്‍ കേസിലെ ഉത്തരവ് പ്രകാരം പിന്നാക്ക പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ ഭരണഘടനയുടെ 102 ാം ഭേദഗതി അനുസരിച്ച് രാഷ്ട്രപതി തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഉത്തരവ്. രാഷ്ട്രപതിക്കാണു പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരമെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം പ്രാഥമികമായി അംഗീകരിച്ചാണു ഹൈക്കോടതിയുടെ തീരുമാനം.ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ഇടക്കാല ആവശ്യം പരിഗണിച്ചാണ് സ്‌റ്റേ. ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണു ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-07 08:19:00
Keywordsക്രിസ്ത്യന്‍
Created Date2021-08-07 08:20:55