category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅങ്ങയുടെ ഹിതം നിറവേറട്ടെ! യൗസേപ്പിതാവിന്റെ ജീവിതത്തിന്റെ ഉള്ളടക്കം
Contentകുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടിന്റെ തിരുനാൾ ദിനത്തിൽ അവൾ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ അധാരം. ഹിറ്റ്ലറിന്റെ നാസി തടങ്കൽ പാളയത്തിൽ കിടന്ന് സെപ്റ്റംബർ 14, 1941ൽ വിശുദ്ധ എഡിത്ത് സ്റ്റെയിൻ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനത്തിൽ ഇപ്രകാര്യം എഴുതി: “അങ്ങയുടെ ഹിതം നിറവേറട്ടെ ! അതായിരുന്നു രക്ഷകന്റെ ജീവിതത്തിന്റെ ഉള്ളടക്കം. പിതാവിന്റെ ഹിതം നിറവേറ്റുന്നതിനാണ് അവൻ ഈ ലോകത്തിൽ വന്നത്. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യുക മാത്രമായിരുന്നില്ല അവൻ ചെയ്തത് മറിച്ച് അനുസരണത്തിന്റെ വഴികളിലൂടെ ജനങ്ങളെ അവരുടെ യാർത്ഥ അന്ത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സ്രഷ്ടിക്കപ്പെട്ട നമ്മുടെ ഇച്ഛാശക്തിക്ക് സ്വതന്ത്രമായി തന്നെത്തന്നെ ഉയരാൻ സാധ്യമല്ല. ദൈവഹിതവുമായുള്ള ഒരുമയിലേക്കാണ് അത് വിളിക്കപ്പെട്ടിരിക്കുന്നത് . സ്വതന്ത്രമായി തന്നെത്തന്നെ ഈ ഐക്യത്തിനു വേണ്ടി നാം സമർപ്പിക്കുമ്പോൾ, സൃഷ്ടിയുടെ പൂർണ്ണതയിൽ സ്വതന്ത്രമായി പങ്കുചേരാൻ നമുക്ക് അനുവാദം ലഭിക്കുന്നു." ഈശോയുടെ കുരിശോളം കീഴ് വഴങ്ങിയ ജീവിതത്തെക്കുറിച്ചാണ് ഈ ധ്യാനചിന്തയെങ്കിലും യൗസേപ്പിതാവിന്റെ ഭൂമിയിലെ ഈ ജീവിതവും ഈ ധ്യാനചിന്തയിൽ നമുക്കു കാണാൻ കഴിയും. “അങ്ങയുടെ ഹിതം നിറവേറട്ടെ ! എന്നത് രക്ഷകന്റെ പോലെ തന്നെ രക്ഷകന്റെ വളർത്തു പിതാവിന്റെയും ജീവിതത്തിന്റെ ഉള്ളടക്കമായിരുന്നു . സ്വർഗ്ഗപിതാവിന്റെ ഹിതം നിറവേറ്റുക എന്നത് അവന്റെയും ജീവിതം പ്രമാണമായിരുന്നു. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യാൻ യൗസേപ്പിതാവും സന്നദ്ധനായി. സ്വന്തം കുരിശെടുക്കുക എന്നാൽ ആത്മപരിത്യാഗത്തിന്റെയും ശുശ്രൂഷയുടെയും വഴികളിലൂടെ പോവുക എന്നതാണന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-09 20:49:00
Keywordsജോസഫ, യൗസേ
Created Date2021-08-09 20:50:27