category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവന്റെ സപ്തസ്വരങ്ങളുമായി പ്രോലൈഫ് സമിതിയുടെ 'ജീവസമൃദ്ധി'
Contentകൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെയും സീറോ മലബാര്‍ സഭ പ്രോലൈഫ് അപ്പോസ്തലെറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന സംഗീത ആല്‍ബം ജീവസമൃദ്ധി പുറത്തിറക്കി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ജീവസമൃദ്ധിയുടെ പ്രകാശനം ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനു നല്‍കി നിര്‍വഹിച്ചു. കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി, പ്രസിഡന്റ് സാബു ജോസ് എന്നിവര്‍ പങ്കെടുത്തു. ഭൂമിയിലേക്ക് പിറക്കാന്‍ അവസരം കാത്തും മറ്റുള്ളവരുടെ ദയ യാചിച്ചും അമ്മയുടെ ഉദരത്തില്‍ കഴിയുന്ന മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന, ജീവന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി. നിരവധി ക്രൈസ്തവഭക്തിഗാനങ്ങളിലൂടെ മലയാളികളെ കീഴടക്കിയ ദമ്പതികളായ എസ് തോമസും ലിസി സന്തോഷും രചനയും ഈണവും നിര്‍വഹിച്ചിരിക്കുന്ന മനോഹരമായ ആറു ഗാനങ്ങളാണ് ഈ ആല്‍ബത്തിലുള്ളത്. ജീവന്റെ മഹത്വം തിരിച്ചറിയുകയും ജീവനുവേണ്ടി നിലയുറപ്പിക്കാനുള്ള പ്രചോദനവുമാണ് ആല്‍ബം ലക്ഷ്യം വയ്ക്കുന്നത. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് മാത്രമേ വിലയും അവകാശവുമുള്ളൂ എന്ന അബദ്ധധാരണകളെ സൗമ്യമായി തിരുത്തിയെഴുതി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവയായി ഇതിലെ ഗാനങ്ങള്‍ മാറുന്നു. കെസ്റ്റര്‍, രാജേഷ് എച്ച്, ശ്രുതി ബെന്നി, അര്‍ഷ ഷാജി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Hv3jfH59W2o9BWB4cwgBit}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=Dg28INPe6ak
Second Video
facebook_link
News Date2021-08-11 18:35:00
Keywordsപ്രോലൈ
Created Date2021-08-11 18:53:56