Content | പലസ്തീൻ ഇസ്രായേൽ സംഘർഷമുണ്ടായപ്പോൾ ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാവും പകലും സോഷ്യല്‍ മീഡിയയില്‍ കണ്ണീരൊഴുക്കിയ പ്രമുഖര്‍ അഫ്ഗാനിലെ ജനങ്ങളോട് താലിബാന്‍ ചെയ്യുന്ന ക്രൂരതയില്‍ മൗനം പാലിക്കുന്ന ഇരട്ടത്താപ്പിനെതിരെ വ്യാപക വിമര്‍ശനം. സാംസ്ക്കാരിക നായകരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും അപകടകരമായ മൗനത്തിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്. മുന്‍പ് ഗാസയിലെ ഹമാസ് തീവ്രവാദികളും ഇസ്രായേലും തമ്മില്‍ പോരാട്ടമുണ്ടായപ്പോള്‍ ഗാസയ്ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അനവധി പോസ്റ്റുകള്‍ പങ്കിട്ടും പലസ്തീന്‍ ജനതയ്ക്കു വേണ്ടി സ്വരമുയര്‍ത്തിയ ഇവര്‍, ഇന്ന് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ താലിബാന്‍ ഭീകരരാല്‍ അതിക്രൂരമായ വിധത്തില്‍ വേട്ടയാടുമ്പോള്‍ തുടരുന്ന കുറ്റകരമായ മൌനമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
മതാധിഷ്ഠിത രാഷ്ട്രത്തിന് വേണ്ടി അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ക്രൂര ബലാല്‍സംഘത്തിന് ഇരയാക്കുന്നതും യുവതികളെ നിര്‍ബന്ധിത വിവാഹത്തിന് ഇരയാക്കുന്നതും ബുര്‍ഖ ധരിക്കാത്ത സ്ത്രീകളുടെ സഞ്ചാരത്തിനും തൊഴിലിനും ഉള്ള സ്വാതന്ത്ര്യം തടഞ്ഞും അതിഭീകരമായ അധിനിവേശമാണ് ഭീകരര്‍ അഫ്ഗാനില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മത നിയമത്തിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും ക്രൂരമായ അവസ്ഥ അരങ്ങേറിയിട്ടും 'മുന്‍പ് ഇസ്രായലിനെ അപലപിച്ചവര്‍' ഇന്നു എന്തുക്കൊണ്ടാണ് മൌനം പാലിക്കുന്നതെന്ന ചോദ്യമാണ് പൊതു സമൂഹത്തില്‍ നിന്നുയരുന്നത്.
അതേസമയം ഭീകരമായ മതനിയമം അടിച്ചേല്‍പ്പിക്കുന്ന താലിബാന്‍ തീവ്രവാദി സംഘടനയെ അനുകൂലിച്ച് നിരവധി മലയാളി പ്രൊഫൈലുകളില്‍ പോസ്റ്റുകള്‍ വരുന്നതും വലിയ ആശങ്കയ്ക്ക് വഴി തെളിയിച്ചിട്ടുണ്ട്. ചില ഇസ്ളാമിക സംഘടനകളുടെ കീഴിലുള്ള മലയാളത്തിലുള്ള മാധ്യമങ്ങളിലും സമാനമായ വിധത്തില്‍ തീവ്രവാദ സംഘടനയ്ക്കു മൌനം പാലിച്ച്ക്കൊണ്ട് പിന്തുണ നല്‍കുന്ന അപകടകരമായ സാഹചര്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ ജമാത്ത് ഇസ്ലാമിയുടെ കീഴിലുള്ള പത്ര മാധ്യമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന ലേഖനവും ചര്‍ച്ചയായി മാറി. 'വിസ്മയം പോലെ താലിബാന്‍' എന്ന തലക്കെട്ടോടെയുള്ള പത്രലേഖനത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതേ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ വാര്‍ത്ത ചാനല്‍ താലിബാന്‍ ക്രൂരത സംബന്ധിച്ച വാര്‍ത്തകള്‍ മനപൂര്‍വ്വം ഒഴിവാക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഇസ്രായേലും ഹമാസ് തീവ്രവാദികളും തമ്മില്‍ പോരാട്ടം നടന്നപ്പോള്‍ ഹമാസിനും ഗാസയ്ക്ക് വേണ്ടി ഏറ്റവും അധികം സ്വരമുയര്‍ത്തിയ മാധ്യമമായിരിന്നു ഈ ചാനല്‍. എന്നാല്‍ പതിനായിരങ്ങള്‍ അഫ്ഗാനില്‍ നിന്നു ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുമ്പോള്‍ ന്യൂസ് പോര്‍ട്ടലിലും ചാനലിലും പ്രസിദ്ധീകരിച്ചത് വിരലില്‍ എണ്ണാവുന്ന വാര്‍ത്തകള്‍ മാത്രമാണ്. ഇതിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്.
അതേസമയം അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രവിശ്യകളും താലിബാന്‍ പിടിച്ചെടുത്തതോടെ തലസ്ഥാനമായ കാബൂളിലേക്ക് അഫ്ഗാനിലെ ജനങ്ങള്‍ കൂട്ടപ്പലായനം നടത്തുകയാണ്. വീടും നാടും നഷ്ടപ്പെട്ട ആയിരങ്ങളാണ് കാബൂളില്‍ അഭയം തേടുന്നത്. വഴിയോരങ്ങളില്‍ തമ്പടിച്ചാണ് കുട്ടികളും സ്ത്രീകളും വയോധികരും ഉള്‍പ്പെടെയുള്ള ജനങ്ങളുടെ താമസം. ഇതിനിടെ കാബൂളിന് 50 കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്തു താലിബാന്‍ തീവ്രവാദികള്‍ എത്തിയെന്ന് സ്ഥിരീകരണമുണ്ട്.
#{black->none->b->ഭീകരമായ മത നിയമത്തിന്റെ പേരില്‍ അതിദയനീയമായ യാതനകള്‍ ഏറ്റുവാങ്ങുന്ന അഫ്ഗാനിലെ ജനങ്ങള്‍ക്ക് വേണ്ടി നമ്മുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം }#
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JBpTyXZlEQp21AyEQdZBM9}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |