category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ്: മറ്റുള്ളവരോട് അന്യതാഭാവം പുലർത്താത്തവൻ
Contentസ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല (യോഹന്നാന്‍ 15 :13 ) എന്നു മാനവരാശിയെ പഠിപ്പിച്ച ഈശോയുടെ ജീവിത ദർശനത്തിനു ജീവിതം കൊണ്ടു സാക്ഷ്യം നൽകിയ വിശുദ്ധ മാക്സിമില്യാൻ കോൾബയുടെ തിരുനാൾ ദിനത്തിൽ കോൾബയോടൊപ്പം നമുക്കു യൗസേപ്പിതാവിൻ്റെ സന്നിധിയിലായിരിക്കാം. വിശുദ്ധ കോൾബയുടെ ബോധ്യത്തിൽ "നമ്മുടെ കാലത്തെ ഏറ്റവും മാരകമായ വിഷം നിസ്സംഗതയാണ്." സഹോദരൻ്റെ ആവശ്യങ്ങളുടെയും വേദനകളുടെയും നടുവിൽ ബോധപൂർവ്വം പിൻമാറാനുള്ള പ്രവണത സ്വാർത്ഥ മനസ്സുകൾക്കുണ്ട്. മറ്റുള്ളവരുടെ വേദനകൾക്കു മുമ്പിൽ അന്യതാഭാവം നടിക്കാൻ കഴിയുമായിരുന്നില്ലായിരുന്ന കോൾബേ അച്ചൻ പോളണ്ടിലെ ഓഷ്വിറ്റ്സിലുള്ള നാസി തടങ്കൽപാളയമായയത്തിൽ ഫ്രാൻസീസ് ഗവോണിഷെക് എന്ന മനുഷ്യനു പകരം 1941 ആഗസ്റ്റ് 14 നു തൻ്റെ ജീവിതം സമർപ്പിച്ചു. "ഈശോയ്ക്കുവേണ്ടി ഞാൻ ഇനിയും കൂടുതൽ സഹിക്കാൻ തയ്യാറാണ്." എന്നദ്ദേഹം പറയുമായിരുന്നു. സഹോദരങ്ങളെ സ്നേഹിക്കുന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുക. ജീവിതത്തിലെ സഹനങ്ങളും ബുദ്ധിമുട്ടുകളും ദൈവത്തെ പ്രതിസഹിക്കുക എന്നത് വിശുദ്ധ കോൾബേയുടെ ജീവിതാദർശമായിരുന്നു. മറ്റുള്ളവരുടെ വേദനകൾ സ്വന്തം വേദനകളാക്കി സ്നേഹപൂർവ്വം അവരെ മനസ്സിലാക്കിയിരുന്ന വ്യക്തിയായിരുന്നു യൗസേപ്പിതാവ്. അവരോടു അന്യതാഭാവം പുലർത്താൻ അറിയാത്ത നീതിമാനായിരുന്നു നസറത്തിലെ നിശബ്ദനായ ഈ മരപ്പണിക്കാരൻ. മറിയത്തിൻ്റെ അപമാനഭാരം സ്വയം ഏറ്റെടുക്കാൻ അവൻ തീരുമാനിക്കുന്നു. ജീവിതത്തിലെ സഹനങ്ങളും ബുദ്ധിമുട്ടുകളും ദൈവഹിതമായികണ്ടു മുന്നോട്ടു നീങ്ങിയപ്പോൾ സ്നേഹപൂർവ്വം വിട്ടുവീഴ്ചകൾ ചെയ്യുവാൻ യൗസേപ്പിതാവിനു തെല്ലും വൈമനസ്യം ഇല്ലായിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-14 22:40:00
Keywordsജോസഫ, യൗസേ
Created Date2021-08-14 22:41:18