category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ സര്‍വീസിന്റെ നാഷണല്‍ സര്‍വീസ് ടീം ചെയര്‍പേഴ്‌സണായി സിറില്‍ ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു
Contentമുംബൈ: കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ സര്‍വീസസ് ഇന്‍ ഇന്ത്യയുടെ നാഷണല്‍ സര്‍വീസ് ടീം ചെയര്‍പേഴ്‌സണായി സിറില്‍ ജോണിനെ തെരഞ്ഞെടുത്തു. 16 പേരടങ്ങുന്ന സംഘത്തെ ഇനി മുതല്‍ സിറില്‍ ജോണ്‍ ആയിരിക്കും നയിക്കുക. ഡല്‍ഹിയില്‍ താമസമാക്കിയ സിറില്‍ ജോണ്‍ ഇത് രണ്ടാം തവണയാണ് പ്രസ്തുത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പാലാ രൂപതയിലെ വൈദികനായിരുന്ന ഫാദര്‍ ജോസ് അഞ്ചാനിക്കല്‍ ആണ് മുമ്പ് ഈ സ്ഥാനം വഹിച്ചിരുന്നത്. അടുത്ത ഒരു വര്‍ഷം കൂടി അദ്ദേഹം സംഘടനയില്‍ അംഗമായി തുടരും. മുംബൈയിലെ സെന്റ് പയസ് സെമിനാരിയില്‍ ജൂണ്‍ 11-നാണു തെരഞ്ഞെടുപ്പ് നടന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്ക് സിറില്‍ ജോണ്‍ നാഷണല്‍ സര്‍വീസ് ടീം ചെയര്‍പേഴ്‌സണായി സേവനം ചെയ്യും. 2001 മുതല്‍ 2010 വരെ സംഘടനയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചിരുന്നത് സിറില്‍ തന്നെയായിരുന്നു. വത്തിക്കാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് റിന്യൂവല്‍ സര്‍വീസ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റായും സിറില്‍ ജോണ്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതേ സംഘടനയുടെ ഏഷ്യ-ഓഷ്യാന ഘടകത്തിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും ഇപ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. മേയ് അവസാനം ബംഗളൂരുവില്‍ നടന്ന സമ്മേളനത്തിലാണ് പുതിയ കരിസ്മാറ്റിക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നത്. സിബിസിഐയുടെ പ്രതിനിധിയായി മീറഡില്‍ നിന്നുള്ള ബിഷപ്പ് ഫ്രാന്‍സിസ് കാലിസ്റ്റ് പങ്കെടുക്കുകയും തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. 1967-ല്‍ യുഎസിലാണ് കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ എന്ന സംഘടന ആരംഭിച്ചത്. 235 രാജ്യങ്ങളിലായി 125 മില്യണ്‍ ആളുകള്‍ അംഗങ്ങളായി ഉള്ള വലിയ പ്രസ്താനമായി ദൈവം സംഘടനയെ വളര്‍ത്തി. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ലോകമെമ്പാടും എത്തിക്കുന്നതിനുള്ള നിയമപരമായ അംഗീകാരം 1993 സെപ്റ്റംബറില്‍ വത്തിക്കാനില്‍ നിന്നും ലഭിച്ചു. 1972 മുതല്‍ മുംബൈയില്‍ ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പായി കരിസ്മാറ്റിക്ക് സംഘടന പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സിബിസിഐ ഇതിനെ ഒരു ദേശീയ കത്തോലിക്ക പ്രസ്താനമായി 1996-ല്‍ അംഗീകരിച്ചു. ഇന്ത്യയിലെ 163 രൂപതകളിലേക്കും തങ്ങളുടെ സേവനം എത്തിച്ചു നല്‍കുവാന്‍ കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ സര്‍വീസസിനു കഴിയുന്നുണ്ട്. സംഘടനയുടെ ദേശീയ സംഘം കാത്തലിക് കരിസ്മാറ്റിക്ക് റിന്യൂവല്‍ സര്‍വീസിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുകയും കത്തോലിക്ക വിശ്വാസത്തില്‍ തന്നെയുള്ള പഠിപ്പിക്കലുകളാണ് സംഘടന നടത്തുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-06-16 00:00:00
Keywordscyril,john,new,chairperson,national,team,Charismatic
Created Date2016-06-16 13:54:13