Content | ഇറാഖ്: കഴിഞ്ഞ രണ്ടു നൂറ്റാണ്ടോളമായി കൽദായൻ പാത്രിയാർക്കേറ്റിന്റെ പേരിനോടു കൂടെയുണ്ടായിരുന്ന 'ബാബിലോൺ' പരാമർശം നീക്കം ചെയ്തു. ചരിത്രപരമായി അനുചിതം എന്ന് ചൂണ്ടിക്കാട്ടിയാണ് പാത്രിയാർക്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക സൂചികയിൽ 'കൽദായ ബാബിലോണിയൻ പാത്രിയാർക്കേറ്റ്' എന്നത് 'കൽദായൻ പാത്രിയാർക്കേറ്റ്' എന്നാക്കി മാറ്റിയത്. 1830 മുതൽ ഉപയോഗിച്ചു വന്നിരുന്ന ഈ പദം നീക്കം ചെയ്ത നടപടി ഈയടുത്തു നടന്ന കൽദായൻ സഭാസിനഡിൽ ഉയർന്ന എതിർപ്പുകളോടുള്ള പ്രതികരണമായിരുന്നു.
പുരാതന ബാബിലോൺ രാജ്യത്തിന്റെ തലസ്ഥാന നാമപരാമർശം ചരിത്രപരമായ പിശകാണെന്നും അത് ആശയക്കുഴപ്പം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും പാത്രിയാര്‍ക്കീസ് ലൂയിസ് സാക്കോ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ വിശദീകരിച്ചു. കൂടാതെ ബാബിലോൺ ഒരിക്കലും മെത്രാന്റെയോ പാത്രിയാർക്കിന്റെയോ സിംഹാസനമായിരുന്നില്ല എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അതിനാൽ പാത്രിയാർക്കേറ്റിന്റെ വിഭാഗത്തിൽ കൽദേയൻ എന്ന വിശേഷണം മാത്രമേ ഉൾക്കൊള്ളുന്നു എന്നത് യുക്തിസഹജമാണെന്നും അറിവില്ലായ്മ കൊണ്ടാണ് മറ്റുതരത്തിലുള്ള വ്യാഖ്യാനങ്ങൾ എന്നും തീരുമാനത്തെ കുറ്റപ്പെടുത്തിയവരോടു അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2015ൽ സ്ഥാപിക്കപ്പെട്ട കൽദായൻ ഇന്റർനാഷ്ണൽ ലീഗ് എന്ന അൽമായ സംഘടന പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു.
ഒന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട മെസപ്പൊട്ടോമിയയിലെ അസീറിയക്കാരുടെ പിൻഗാമികളായ പൗരസ്ത്യ അസിറിയൻ സഭയിലെ വിശ്വാസികളുടെ ഇടയിൽ പതിമൂന്നാം നൂറ്റാണ്ടിൽ ഫ്രാൻസിസ്കൻ സഭക്കാരും ഡോമിനിക്കൻ സഭക്കാരും നടത്തിയ പ്രവർത്തനത്തിൽ നിന്നാണ് അസീറിയൻ കൽദായ കത്തോലിക്ക സഭയുടെ ആരംഭം.
അസ്സിറിയൻ - കൽദായൻ സഭ ചരിത്രപരമായി ഇറാഖിലെ ഏറ്റം വലിയ ക്രിസ്ത്യൻ സമൂഹമാണ്. ഇറാഖിലെ കല്‍ദായ സഭയ്ക്കു ഇന്ന് ഇറാനിലും (നാലു സഭാപ്രവിശ്യകൾ) തുർക്കി, ഈജിപ്ത്, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|