Content | ഭോപ്പാല്‍: മധ്യപ്രദേശിലെ അദ്നാധി എന്ന ഗ്രാമത്തിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ച 11 ക്രൈസ്തവര്‍ക്ക് മർദ്ദനമേറ്റു. ഗ്രാമത്തലവനോടൊപ്പം എത്തിയ ഇരുന്നൂറ്റിയന്‍പതോളം ആളുകളാണ് ക്രൈസ്തവ വിശ്വാസികളെ ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മർദിച്ചതെന്ന് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15നാണ് ആക്രമണം നടന്നത്. ഇതില്‍ നാലുപേർ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ് ആശുപത്രിയിലാണ്. ആക്രമിക്കാൻ ആളുകളെ സജ്ജമാക്കിയതിനുശേഷം ക്രൈസ്തവ വിശ്വാസികളെ ഗ്രാമത്തലവൻ അങ്ങോട്ടു വിളിച്ചുവരുത്തുകയായിരുന്നു. ഒന്നെങ്കിൽ 'ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുക', അതല്ലെങ്കിൽ നാടുവിടുക എന്ന് രണ്ട് മാർഗ്ഗങ്ങളാണ് അവർക്ക് മുൻപിൽ ഉണ്ടായിരുന്നത്. ക്രൈസ്തവർ ഇതിന് വിസമ്മതിച്ചപ്പോൾ കല്ലെറിയാൻ ആൾക്കൂട്ടം ആരംഭിയ്ക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ക്രൈസ്തവര്‍ പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന ആരോപണം ശക്തമാണ്. ക്രൈസ്തവ വിരുദ്ധ ആക്രമണത്തെ ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് സംഘടനയുടെ അധ്യക്ഷൻ സാജൻ കെ ജോർജ്ജ് അപലപിച്ചു. വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവർ രണ്ടാം നിര പൗരന്മാർ ആണോ എന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തി.
"മത സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന കാര്യമാണ്. എങ്ങനെയാണ് 2.5% മാത്രമുള്ള ക്രൈസ്തവർ ഒരു ഭീഷണിയായി മാറുന്നത്?" ക്രൈസ്തവ വിശ്വാസികൾ ഭീഷണിക്കും, ആക്രമണത്തിനും ഇരയാകുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുത്വ തീവ്രവാദികൾ പെന്തക്കോസ്ത് പ്രാർത്ഥനാ സമ്മേളനത്തിൽ ഇരച്ചു കയറുന്ന വീഡിയോയും സാജൻ കെ ജോർജ്ജ് പങ്കുവെച്ചിരിന്നു. അദ്നാധി ഗ്രാമത്തിൽ കഴിയുന്ന 15 ക്രൈസ്തവ കുടുംബങ്ങളും 20 വർഷം മുമ്പ് ക്രൈസ്തവ വിശ്വാസം ജീവിച്ചവരാണ്. ആ സമയത്ത് ചെറിയ എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും ഇങ്ങനെ ഒരു ആക്രമണം ആദ്യമായാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |