category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണരണം: ലെയ്റ്റി കൗണ്‍സില്‍
Contentകൊച്ചി: മനുഷ്യജീവന് വെല്ലുവിളിയുയര്‍ത്തുന്ന ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കെതിരേ പൊതുസമൂഹം ഉണരണമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ . വി.സി. സെബാസ്റ്റ്യന്‍. ആഗോള ഭീകരവാദ പ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ തേടിയുള്ള അന്വേഷണം കേരളത്തിലേക്കു വിരല്‍ ചൂണ്ടുന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ സംഘടനകള്‍ ലോകമെമ്പാടും അതിക്രൂരതയോടെ അഴിഞ്ഞാടുമ്പോഴും അതിനെ തള്ളിപ്പറയാതെ ഭരണാധികാരവും വോട്ടുബാങ്കും മാത്രം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ നിസംഗതാ നിലപാടുകളും ന്യായീകരണങ്ങളും അമ്പരപ്പിക്കുന്നതാണ്. എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലെ സാംസ്കാരിക നായകന്മാരെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ ഭീകരവാദികള്‍ക്കു മുമ്പില്‍ പ്രതികരണശേഷിയും ആര്‍ജവവും നഷ്ടപ്പെട്ട് നിശബ്ദരായിരിക്കുന്നത് സമൂഹത്തിന് അപമാനമാണെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-26 10:30:00
Keywordsസി‌ബി‌സി‌ഐ
Created Date2021-08-26 10:36:36