category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅള്‍ത്താരയോട് ചേര്‍ന്ന് കോവിഡ് രോഗികള്‍ക്കു ചികിത്സ: ഫിലിപ്പീന്‍സിലെ ആശുപത്രി ചാപ്പലിന്റെ ചിത്രം വൈറല്‍
Contentമനില: ഒരിടവേളയ്ക്കു ശേഷം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഫിലിപ്പീന്‍സില്‍ രോഗബാധിതരെ കൊണ്ട് ആശുപത്രിക്കിടക്കകൾ നിറയുമ്പോൾ ക്യൂസോൺ സിറ്റി ജനറൽ ആശുപത്രിയിലെ ചാപ്പല്‍ നവമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. രോഗബാധിതരുടെ വര്‍ദ്ധനവിനെ തുടര്‍ന്നു ആശുപത്രി ചാപ്പൽ കോവിഡ് തീവ്രപരിചരണ വാർഡാക്കി മാറ്റിയതിന്റെ ചിത്രങ്ങളാണ് ഏവരുടെയും ശ്രദ്ധ തിരിക്കുന്നത്. അള്‍ത്താരയ്ക്ക് താഴെ ഓക്‌സിജൻ സിലണ്ടറുകളും കട്ടിലുകളും മറ്റ് ആരോഗ്യ സംവിധാനങ്ങളും ചിത്രങ്ങളില്‍ വ്യക്തമാണ്. പി‌പി‌പി‌ഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതരെ ചാപ്പലില്‍ ശുശ്രൂഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തീവ്രമായി രോഗം ബാധിച്ചിരിക്കുന്നവരെ പ്രവേശിപ്പിക്കുവാനായി 21 കിടക്കകളാണ് ചാപ്പലിൽ ക്രമീകരിച്ചിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം ചാപ്പലിലെ മുഴുവന്‍ കട്ടിലുകളിലും രോഗികളുണ്ട്. കോവിഡ് 19 വാർഡും ഐസിയുവും അതിന്റെ പൂർണ്ണ ശേഷിയിൽ എത്തിക്കഴിഞ്ഞുവെന്നും ചാപ്പലിലെ ക്രമീകരണം ഉപയോഗിച്ച്, അടിയന്തിരമായി കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്യൂസോൺ സിറ്റി ജനറൽ ആശുപത്രി & മെഡിക്കൽ സെന്റര്‍ ഡയറക്ടർ ഡോ. ജോസഫൈൻ സബാൻഡോ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളിലൊന്നായ ഫിലിപ്പീന്‍സില്‍ ക്യൂസോൺ സിറ്റി ഹോസ്പിറ്റൽ അടക്കം വിവിധ ആശുപത്രികള്‍ ഗവണ്‍മെന്‍റ് നിയന്ത്രണത്തിലുള്ളതാണെങ്കിലും ഇവിടെയെല്ലാം ചാപ്പലുകള്‍ പതിവാണ്. സഭയുടെ നേതൃത്വത്തില്‍ തന്നെയാണ് ചാപ്പലിലെ ശുശ്രൂഷകള്‍ നടക്കുന്നത്. പ്രതിസന്ധിയുടെ നാളുകളില്‍ ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞപ്പോള്‍ ചാപ്പല്‍ തുറന്നിട്ട അധികാരികളുടെ ഇടപെടലിനു നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ശരാശരി 15,000 പേരെങ്കിലും ദിനംപ്രതി രോഗബാധിതരായി മാറുന്നുണ്ട്. ആകെ 18.8 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നുവരെ 32,492 പേര്‍ രോഗം ബാധിച്ച് രാജ്യത്തു മരണമടഞ്ഞിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-26 13:12:00
Keywordsആശുപത്രി
Created Date2021-08-26 13:14:56