category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ ബിഷപ്പ് ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു
Contentമലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയനും ഗുരുഗ്രാം ബിഷപ്പുമായ ജേക്കബ് മാർ ബർണബാസ് പിതാവ് കാലം ചെയ്തു. കോവിഡാനന്തര ചികിത്സയിലായിരിന്നു. 2007 മാർച്ച് 22നു അദ്ദേഹം ഭാരതത്തിലെ മലങ്കര സുറിയാനി കത്തോലിക്കാ അജപാലന പ്രദേശ പരിധിക്ക് പുറത്തുള്ളവരുടെ അപ്പസ്തോലിക് വിസിറ്റർ ആയി നിയമിക്കപ്പെട്ടു. 2015 മെയ് 1 ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പ്രഥമ അദ്ധ്യക്ഷനായി നിയമിതനായി. പിന്നീട് ഗുരുഗ്രാം രൂപതാധ്യക്ഷനായി സ്ഥാനമേറ്റു. ഇക്കാലയളവിലെല്ലാം ഡോ. ജേക്കബ് മാർ ബർണബാസ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുഗ്രാം രൂപതയുടെ ബിഷപ്പായി ചുമതലയേറ്റശേഷം തെരുവിലും നഗരത്തിലെ പാലങ്ങളുടെ അടിയിൽ ജീവിക്കുന്ന നൂറുകണക്കിന് സാധുക്കൾക്ക് ഇടയിൽ ഭക്ഷണമെത്തിക്കുവാൻ അദ്ദേഹം വലിയ രീതിയിലുള്ള ഇടപെടലുകൾ നടത്തിയിരിന്നു. ക്രിസ്തുമസിനും മറ്റു വിശേഷ ദിനങ്ങളിലും അദ്ദേഹം തന്നെ തൻറെ സഹപ്രവർത്തകർക്കൊപ്പം മാനസരോവർ പാർക്ക്, കാശ്മീരിഗേറ്റിൽ യമുന നദിക്ക് മുകളിലൂടെയുള്ള ഫലം വ്യാവസാ കേന്ദ്രമായ നോയിഡക്ക് സമീപമുള്ള ചേരികൾ എന്നിവിടങ്ങളിൽ നേരിട്ട് ഭക്ഷണം വിതരണം ചെയ്യാൻ എത്തി. ഇക്കാലയളവിൽ ആയിരങ്ങളുടെ വയറും ഹൃദയവും നിറയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-26 14:23:00
Keywordsമലങ്കര
Created Date2021-08-26 14:27:31