category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അഫ്ഗാനില്‍ ഇറ്റലിയുടെ രക്ഷാദൗത്യം: ഭിന്നശേഷിക്കാരായ കുട്ടികളെയും കന്യാസ്ത്രീകളെയും വൈദികനെയും ഇറ്റലിയിലെത്തിച്ചു
Contentവത്തിക്കാൻ സിറ്റി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയ്ക്കിടെ ഒറ്റപ്പെട്ടു പോയ ഭിന്നശേഷിക്കാരായ 14 കുട്ടികളെയും അവരുടെ ശുശ്രൂഷകരായിരിന്ന കന്യാസ്ത്രീകളെയും ഇറ്റലിയിലെത്തിച്ചു. മാതാപിതാക്കൾ ഉപേക്ഷിച്ച ഭിന്നശേഷിക്കാരായ 14 കുട്ടികളെയും ഇവര്‍ക്ക് ആശ്രയമായിരിന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ നാലംഗങ്ങളും മിഷ്ണറി വൈദികനെയുമാണ് ഇറ്റലിയിലെത്തിച്ചിരിക്കുന്നത്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയുടെ മേൽനോട്ടത്തിൽ ‘പ്രോ ബാംബിനി ഓഫ് കാബൂൾ’ (പി.ബി.കെ) സ്‌കൂളിലായിരിന്നു ഇവര്‍ കഴിഞ്ഞുക്കൊണ്ടിരിന്നത്. അഫ്ഗാനിലെ കത്തോലിക്ക മിഷൻ ദൗത്യങ്ങളുടെ ചുമതലക്കാരനുമായ ഫാ. ജിയോവാന്നി സ്‌കാലസാണ് അഫ്ഗാനിസ്ഥാനില്‍ നിന്നു റോമില്‍ എത്തിചേര്‍ന്ന വൈദികന്‍. കഴിഞ്ഞ ദിവസം കാബൂളില്‍ നിന്നു ഡല്‍ഹിയില്‍ എത്തിചേര്‍ന്ന കാസര്‍ഗോഡ് സ്വദേശിനി സിസ്റ്റര്‍ തെരേസ ക്രാസ്റ്റയുടെ അടുത്ത സഹപ്രവര്‍ത്തകയായ പാക്കിസ്ഥാനിൽ നിന്നുള്ള കത്തോലിക്ക സന്യാസിനി സിസ്റ്റർ ഷഹ്‌നാസ് ഭാട്ടിയും റോമില്‍ എത്തിച്ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. രക്ഷപ്പെടുത്തിയ ഭിന്നശേഷിക്കാരായ കുട്ടികളില്‍ ആറ് മുതൽ 20 വയസ്സുവരെ പ്രായമുള്ളവരുണ്ട്. 2006 ൽ കാബൂളിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച അനാഥാലയമായിരിന്നു നാളിതുവരെ ഇവരുടെ ആശ്രയകേന്ദ്രം. കാബൂള്‍ നഗരം താലിബാൻ ഏറ്റെടുത്തതിനെ തുടര്‍ന്നു ഇത് അടച്ചുപൂട്ടേണ്ടി വന്നിരിന്നു. അഫ്ഗാനില്‍ നിന്നുള്ള സംഘത്തെ സ്വീകരിക്കാന്‍ കുട്ടികൾക്കായുള്ള എൻ‌ജി‌ഒ പ്രസിഡന്റ് ഫാ. മാറ്റിയോ സാനാവിയോ ഇറ്റാലിയന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരിന്നു. തങ്ങൾ പരസ്പരം ആദ്യം പറഞ്ഞ വാക്കുകൾ "കർത്താവ് വലിയ കാര്യങ്ങൾ ചെയ്തതിനാൽ ഞങ്ങൾ അവനെ സ്തുതിക്കുന്നു" എന്നായിരിന്നുവെന്ന് ഫാ. മാറ്റിയോ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. ഇറ്റാലിയൻ സൈന്യത്തിന്റെ പ്രവർത്തനത്തിനും അർപ്പണബോധത്തിനും നന്ദി പറയണം. കന്യാസ്ത്രീകളെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞു, അഫ്ഗാനിസ്ഥാനിൽ ക്രിസ്ത്യൻ ചാരിറ്റിയുടെ ഈ ചെറിയ വിത്തുകളെ കടുത്ത വൈകല്യങ്ങളുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ കുട്ടികളെ രക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ തീര്‍ച്ചയായും നന്ദി പറയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 25 ന് റോമിൽ ഇറങ്ങിയ രണ്ട് രക്ഷാദൗത്യ വിമാനങ്ങളിൽ അഫ്ഗാനിസ്ഥാനില്‍ നിന്നു 277 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FCp7YC74NLwF6RBFbB10cC}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-08-27 21:39:00
Keywordsഅഫ്ഗാ
Created Date2021-08-27 21:39:48