category_id | Faith And Reason |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | യുനെസ്കോ സംരക്ഷണത്തിലുള്ള റഷ്യയിലെ വുഡന്‍ ദേവാലയത്തില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യബലിയര്‍പ്പണം |
Content | മോസ്ക്കോ: റഷ്യയിലെ കിഴി ദ്വീപിൽ സ്ഥിതി ചെയ്യുന്ന തടികൊണ്ട് നിർമ്മിച്ച ഇരുപത്തിരണ്ടു ഗോപുരങ്ങളുള്ള പ്രശസ്തമായ രൂപാന്തരീകരണ ദേവാലയത്തില്‍ 84 വര്‍ഷങ്ങള്‍ക്ക് ശേഷം ദിവ്യബലിയര്‍പ്പണം. ഓഗസ്റ്റ് ഇരുപതാം തീയതി ദേവാലയം വീണ്ടും കൂദാശ ചെയ്യപ്പെടുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. 1928ലാണ് ഇവിടെ ഏറ്റവുമൊടുവിലായി ദിവ്യബലി അർപ്പിക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് സർക്കാർ ഇടപെട്ട് ദേവാലയത്തിലെ ദിവ്യബലി നിർത്തിവെക്കുകയായിരുന്നു. 1980ന് ശേഷം ദേവാലയം പുറത്തുനിന്ന് കാണാൻ വിശ്വാസികൾക്ക് അവസരം ലഭിക്കുന്നുണ്ടായിരിന്നു. പതിനഞ്ചു വര്‍ഷത്തെ നവീകരണത്തിന് ശേഷമാണ് ദേവാലയം ഇപ്പോള്‍ തുറന്നിരിക്കുന്നത്. യുനെസ്കോയുടെ സംരക്ഷണത്തിലുള്ള ദേവാലയത്തിൽ ചൊവ്വാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് പെട്രോസവോഡ്സ്ക് ആൻഡ് കെരാളിയ മെട്രോപോളിറ്റൻ ആയ കോൺസ്റ്റാൻഡിൻ കാര്‍മ്മികത്വം വഹിച്ചു. ഇതിന് ശേഷം കുരിശുമായി പ്രദക്ഷിണവും നടന്നു.
1714ൽ പണികഴിപ്പിച്ച രൂപാന്തരീകരണ ദേവാലയത്തിന് ദേശീയ തലത്തിൽ വലിയ പദവിയാണ് കൽപ്പിക്കപ്പെടുന്നത്. 17 മുതൽ 19 വരെ നൂറ്റാണ്ടുകൾക്കിടയിൽ വരച്ച നൂറോളം ചിത്രങ്ങളുടെ അമൂല്യ ശേഖരവും ദേവാലയത്തിലുണ്ട്. അലക്സി പെടുകോവ് എന്ന വൈദികനായിരുന്നു ഇവിടുത്തെ അവസാനത്തെ വികാരി. സോവിയറ്റ് ഭരണാധികാരികൾ ദേവാലയം നിർബന്ധപൂർവ്വം അടച്ചിട്ടും അവിടെത്തന്നെ സേവനം ചെയ്യാനായിരിന്നു അലക്സിയുടെ തീരുമാനം. ഇതിന്റെ പേരിൽ 1937 ഒക്ടോബർ മാസം അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഒരു മാസത്തിനു ശേഷം വിചാരണ നടത്തി അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. അതേസമയം ഇനി മുതൽ എല്ലാ വർഷവും രൂപാന്തരീകരണ തിരുനാൾ ദിനത്തില്‍ ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കുവാനാണ് റഷ്യന്‍ സഭയുടെ തീരുമാനം.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Izd7t9CZnPwFHdC6AYqjin}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=oVzf4veowS8&t=89s |
Second Video | |
facebook_link | |
News Date | 2021-08-28 19:16:00 |
Keywords | റഷ്യ |
Created Date | 2021-08-28 19:18:04 |