Content | ഗോൺസാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 ൽ നടന്ന സംഭവം പങ്കുവയ്ക്കുന്നത്. അക്കാലയളവിൽ ഗോൺസാലോ റോമിൽ വൈദീക വിദ്യാർത്ഥിയായിരുന്നു. "അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള " 30 ദിവസത്തെ പ്രാർത്ഥന പൂർത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോൺസാലോയുടെ പൈലറ്റായ സഹോദരൻ ജെയിം പറത്തിയ വിമാനം ഗ്രാനഡയിൽ ലാൻഡിങ്ങിനിടയിൽ അപകടത്തിൽ പെട്ടത്. 94 യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി തകർന്നെങ്കിലും 26 പേർക്കു ചെറിയ പരിക്കുപറ്റിയതല്ലാതെ ആളപായം ഉണ്ടായില്ല.
പ്രാദേശിക പത്രങ്ങൾ ഈ അപകടം സംഭവിച്ച Aviaco Airlines McDonnel Douglas DC 9 എന്ന വിമാനത്തെ "അത്ഭുത വിമാനം" എന്ന് വിളിച്ചത്. റോമിൽ ഗോൺസാലോ പഠിച്ചിരുന്ന സ്പാനിഷ് കോളേജ് ഓഫ് സെന്റ് ജോസഫിന്റെ ശതാബ്ദി വർഷമായിരുന്നു 1992. ആഘോഷങ്ങളുടെ ഭാഗമായി യൗസേപ്പിതാവിനോട് അസാധ്യമായ കാര്യങ്ങൾക്കു സഹായം ലഭിക്കാൻ 30 ദിവസത്തെ പ്രാർത്ഥന നടത്തിയിരുന്നു. യൗസേപ്പിതാവിൻ്റെ മധ്യസ്ഥതയിലാണ് വിമാന അപകടത്തിൽ നിന്നു അത്ഭുതകരമായി തൻ്റെ സഹോദരനും യാത്രക്കാരും രക്ഷപെട്ടതെന്ന് ഗോൺസാലോ അച്ചൻ വിശ്വസിക്കുന്നു . മുപ്പതു വർഷമായി ഗോൺസാലോ അച്ചൻ
"അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള" 30 ദിവസത്തെ പ്രാർത്ഥന മുടക്കാറില്ല.
ദൈവ സിംഹാസനത്തിനു മുമ്പിലുള്ള യൗസേപ്പിതാവിന്റെ മഹത്തരമായ ശക്തിയുടെ അടയാളമായാണ് അത്ഭുത വിമാനത്തിന്റെ സംഭവത്തെ ഗോൺസാല അച്ചൻ കാണുന്നത്. ദൈവ സിംഹാസനത്തിൽ അധികാരവും ശക്തിയുമുള്ള യൗസേപ്പിതാവിനെ നമുക്കും മധ്യസ്ഥനായി സ്വീകരിക്കാം.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fx7ZbJlIAKs09LYuWtDsZk}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|