Content | ചങ്ങനാശ്ശേരി: സർക്കാർ പട്ടികയിലെ സീറോ മലബാർ സമുദായത്തിൻ്റെ പേര് സംബന്ധിച്ച അവ്യക്തത പരിഹരിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ജാഗ്രതാസമിതി. സീറോമലബാർ സമുദായാംഗങ്ങൾ കാലാകാലങ്ങളായി ആർ സി എസ് സി, ആർ സി എസ്, ആർ സി, റോമൻ കാത്തലിക്, സിറിയൻ കാത്തലിക്, സിറിയൻ ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ നാമങ്ങളാണ് ഔദ്യോഗിക രേഖകളിൽ സമുദായത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചു പോരുന്നത്. എന്നാൽ ജൂൺ 04 ന് സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയിൽ 163-ാം നമ്പറായി സീറോ മലബാർ കാത്തലിക് ( സിറിയൻ കാത്തലിക്) എന്ന നാമമാണ് ഈ സമുദായത്തിനു നൽകിയിരിക്കുന്നത്. ഇതുമൂലം ഇഡബ്ല്യു എസ് സർട്ടിഫിക്കറ്റ് മാത്രമല്ല മറ്റു സർട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്നതിനും അഡ്മിഷൻ, ജോലി തുടങ്ങിയ ആവശ്യങ്ങൾക്കും സമുദായ അംഗങ്ങൾക്ക് പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെന്ന് ജാഗ്രത സമിതി ചൂണ്ടിക്കാട്ടി.
അതിനാൽ ഇതുവരെ ഈ പേരുകൾ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചുകൊണ്ടിരുന്നവർക്ക് അവ സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയിലെ 163-ാം നമ്പറിനു തതുല്യമായി പ്രഖ്യാപിച്ചുകൊണ്ടും ഇനി മുതൽ സീറോമലബാർ സഭയിലെ സംവരണരഹിതരിൽ മറ്റു പേരുകൾ നിർദ്ദേശിക്കപ്പെട്ടിട്ടില്ലാത്തവർ സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ട് ഒരു ഉത്തരവ് ഉടനടി സർക്കാർ പുറപ്പെടുവിക്കണമെന്നും ജാഗ്രതാസമിതി മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും കത്തുമുഖേന ആവശ്യപ്പെട്ടു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ പി ആർ ഒ അഡ്വ.ജോജി ചിറയിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയലിൽവിഷയാവതരണം നടത്തി, ഫാ.ജോസഫ് പനക്കേഴം, ജോബി പ്രാക്കുഴി, ബിനു വെളിയനാടൻ, ഷിജോ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|