category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ടെക്സാസിലെ ഭ്രൂണഹത്യ വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധവുമായി 'സാത്താനിക് ടെമ്പിൾ'
Contentവാഷിംഗ്ടണ്‍ ഡി‌സി: ടെക്സാസിലെ ഭ്രൂണഹത്യ വിരുദ്ധ നിയമം തങ്ങളുടെ ആരാധനാ രീതികൾക്ക് വിഘ്നം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് നിയമത്തിനെതിരെ സാത്താൻ ആരാധകർ രംഗത്ത്. തങ്ങളുടെ അംഗങ്ങൾക്ക് ഇത് ക്ലേശം ഉണ്ടാക്കുന്നുവെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പൈശാചിക ആരാധക ഗ്രൂപ്പായ സാത്താനിക് ടെമ്പിൾ പറഞ്ഞു. ദി ടെക്സാസ് റിലീജിയസ് ഫ്രീഡം റീസ്റ്റോറേഷൻ ആക്റ്റ് മത സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന നിയമങ്ങളിൽ നിന്ന് ഇളവ് നൽകുന്നുണ്ടെന്നും, തങ്ങൾ ആ വഴി തേടുമെന്നും സാത്താനിക് ടെമ്പിൾ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. ആ ശ്രമം വിജയിച്ചില്ലെങ്കിൽ, നിയമപരമായി ഇളവ് നേടാൻ ശ്രമിക്കും. സാത്താനിക് ടെമ്പിളിന്റെ വിശ്വാസത്തെ അടിസ്ഥാനമാക്കി ആത്മവിശ്വാസം പകർന്നുനൽകുന്ന ഒരു ആത്മീയ അനുഭവമാണ് ഭ്രൂണഹത്യ ചെയ്യുകവഴി ഒരാൾക്ക് ലഭിക്കുകയെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഇത് ചെയ്യാൻ തയ്യാറാകുന്ന തങ്ങളുടെ ആളുകൾക്ക് കൗൺസിലിംഗ് അടക്കമുള്ളവ നൽകുന്നത് യോജിക്കാൻ സാധിക്കാത്ത കാര്യമാണെന്നും സാത്താനിക് ടെമ്പിൾ പറഞ്ഞു. ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന ബിൽ ബോർഡുകൾ സ്ഥാപിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഏതാനും നാൾമുമ്പ് ഒരു അഡ്വർടൈസിംഗ് കമ്പനിക്കെതിരെ സാത്താന് ടെമ്പിൾ കേസ് ഫയൽ ചെയ്തിരുന്നു. മസാച്യുസെറ്റ്സിലെ സേലം ആണ് സാത്താനിക് ടെമ്പിളിന്റെ ആസ്ഥാനം. ഭ്രൂണഹത്യ അടക്കമുള്ള മാരക തിന്മകള്‍ സാത്താന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം പുണ്യപ്രവര്‍ത്തികള്‍ക്ക് സമാനമായാണ് പരിഗണിക്കുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇക്കഴിഞ്ഞ ഒന്നാം തീയതി ആറ് ആഴ്ചകൾക്കു ശേഷം ഭ്രൂണഹത്യ ചെയ്യുന്നത് നിയമവിരുദ്ധമാക്കുന്ന നിയമം ടെക്സസ് സംസ്ഥാനത്ത് പ്രാബല്യത്തിൽ കൊണ്ടുവന്നതിലുള്ള സാത്താന്‍ സേവകരുടെ പ്രതിഷേധം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-08 16:21:00
Keywordsസാത്താ, പിശാച
Created Date2021-09-08 16:22:30