category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദേഹം ശ്രീകോവിലാക്കിയ യൗസേപ്പിതാവ്
Contentവളരെയേറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ജയരാജിൻ്റെ സിനിമയാണ് 1997 -ൽ പുറത്തിറങ്ങിയ ദേശാടനം എന്ന മലയാള ചലച്ചിത്രം. അതിലെ യാത്രയായി എന്നു തുടങ്ങുന്ന ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനയിലും സംഗീതത്തിലും ഗാന ഗന്ധർവൻ യേശുദാസിൻ്റെ സ്വരമാധുരിയിലും കേട്ടപ്പോൾ മലയാളികളുടെ ഹൃദയത്തിൽ അതു തീർത്ത ചലനം നിസ്സാരമല്ല. അതിലെ എട്ടു വരികൾ ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയമാക്കാം. പദചലനങ്ങള്‍ പ്രദക്ഷിണമാകണേ ദേഹം ശ്രീകോവിലാകേണമേ ദുഃഖങ്ങള്‍ പൂജാപുഷ്പങ്ങളാകണേ വചനം മന്ത്രങ്ങളാകേണമേ നിദ്രകളാത്മധ്യാനമാകേണമേ അന്നം നൈവേദ്യമാകേണമേ നിത്യകര്‍മ്മങ്ങള്‍ സാധനയാകണേ ജന്മം സമ്പൂര്‍ണ്ണമാകേണമേ. യൗസേപ്പിൻ്റെ ജീവിതത്തിൽ ഈ വാക്കുകൾ ഒരു തരത്തിൽ അന്വർത്ഥമായതായി കാണാം. ഈശോയ്ക്കായി നടന്ന യൗസേപ്പിതാവിൻ്റെ പദചലനങ്ങള്‍ യഥാർത്ഥത്തിൽ പ്രദക്ഷിണമായിരുന്നു. ഈശോയെ ഹൃദയത്തിൽ സൂക്ഷിച്ച അവൻ്റെ ദേഹം ശ്രീകോവിലായിരുന്നു. മനഷ്യവതാര രഹസ്യത്തിൽ യൗസേപ്പ് സഹിച്ച സഹനങ്ങൾ ദൈവസന്നിധിയിൽ പൂജാപുഷ്പങ്ങളായിരുന്നു. അവൻ ചൊല്ലിയ വചനങ്ങളൊക്കെ വേദമന്ത്രങ്ങളായിരുന്നു. ഈശോയെ മനസ്സിൽ ധ്യാനിച്ചുറങ്ങിയപ്പോൾ അവൻ്റെ നിദ്രകളൊക്കെ ആത്മധ്യാനമായിരുന്നു. ദൈവത്തിൽ നിന്നു സ്വീകരിച്ച അന്നം അവൻ നൈവേദ്യമാക്കി. നിത്യകര്‍മ്മങ്ങളോക്കെ സാധനയാക്കി അതുവഴി ദൈവത്തിനായി ഒഴിഞ്ഞുവച്ച ആ ജന്മം സമ്പൂര്‍ണ്ണമായി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-09-08 19:42:00
Keywordsജോസഫ്, യൗസേ
Created Date2021-09-08 19:43:29