category_idMirror
Priority3
Sub CategoryNot set
statusPublished
PlaceNot set
Mirror DayFriday
Headingപരിശുദ്ധ കന്യകാമറിയത്തിന്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും
Contentകുരിശിന്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവസ്നേഹത്തിൻ്റെ നിത്യ മാതൃവാത്സല്യ ഭാവമാണ് ഈ തിരുനാൾ നമുക്കു നൽകുന്ന ഉറപ്പ്. #{blue->none->b->പരിശുദ്ധ കന്യകാമറിയത്തിന്റെ ഏഴു വ്യാകുലങ്ങൾ ‍}# 1. ശിമയോന്റെ പ്രവചനം . (ലൂക്കാ 2:34, 35) 2. ഈജിപ്തിലേക്കുള്ള പലായനം . (മത്താ. 2:13, 14) 3. ബാലനായ യേശുവിനെ ദൈവാലയത്തിൽ കാണാതാകുന്നത് . (ലൂക്കാ: 2: 43-45) 4. ഈശോയുടെ കുരിശു വഹിക്കൽ (യോഹ 19: 17 ) 5. ഈശോയുടെ കുരിശുമരണം (യോഹ 19: 18-30) 6. ഈശോയുടെ മൃതദേഹം കുരിശിൽ നിന്നിറക്കി മാതാവിന്റെ മടിയിൽ കിടത്തുന്നത്. ( യോഹ 19: 39-40) 7. ഈശോയെ കല്ലറയിൽ അടക്കം ചെയ്യുന്നത്. (യോഹ 19: 39-42) #{blue->none->b->ഈശോ നൽകുന്ന 4 വാഗ്ദാനങ്ങൾ ‍}# വിശുദ്ധ അൽഫോൻസ് ലിഗോരി The Glories of Mary (മറിയത്തിൻ്റെ മഹത്വം ) എന്ന തന്റെ ഗ്രന്ഥത്തിൽ മറിയത്തിന്റെ ഏഴു വ്യാകുലങ്ങൾക്കായി സ്വയം അർപ്പിക്കുന്നവർക്കു ഈശോ നൽകുന്ന നാല് വാഗ്ദാനങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. 1) ദിവ്യമാതാവിന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുകയും അവളിൽ അഭയം തേടുകയും ചെയ്യുന്നവർ , മരണത്തിനുമുമ്പ്, അവരുടെ എല്ലാ പാപങ്ങളുടെയും മേൽ യഥാർത്ഥ അനുതാപം നേടാൻ യോഗ്യരാകും. 2) “അവരുടെ കഷ്ടതകളിൽ, പ്രത്യേകിച്ച് മരണസമയത്ത് അവൻ അവരെ സംരക്ഷിക്കും.” 3) “യേശു തന്റെ പീഡാനുഭവത്തിന്റെ ഓർമ്മ അവരുടെ മേൽ പതിപ്പിക്കുകയും സ്വർഗത്തിൽ അതിനുള്ള പ്രതിഫലം അവർക്കു നൽകുകയും ചെയ്യും.” 4) "തന്റെ ഭക്തരായ ദാസന്മാരെ മറിയയുടെ കയ്യിൽ ഭരമേല്പിക്കുകയും; അതുവഴി മറിയത്തിന്റെ ഇഷ്ടപ്രകാരം അവൾ ആഗ്രഹിക്കുന്ന എല്ലാ കൃപകളും അവർക്കുവേണ്ടി നേടികൊടുക്കുകയും ചെയ്യും.” #{blue->none->b->പരിശുദ്ധ മറിയം നൽകുന്ന 7 കൃപകൾ ‍}# സ്വീഡനിലെ വിശുദ്ധ ബ്രിഡ്ജിറ്റാ വഴി തന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുന്നവർക്കു പരിശുദ്ധ കന്യകാമറിയം ഏഴു കൃപകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനായി മറിയത്തിന്റെ ഓരോ വ്യകുലങ്ങളെയും മനസ്സിൽ ധ്യാനിച്ച് ഓരോ നന്മ നിറഞ്ഞ മറിയമേ എന്ന ജപം കാഴ്ചവയ്ക്കണം. 1) എന്റെ വ്യാകുലങ്ങളെ ബഹുമാനിക്കുന്ന കുടുംബങ്ങളിൽ ഞാൻ സമാധാനം വർഷിക്കും. 2) ദൈവിക രഹസ്യങ്ങളെക്കുറിച്ച് അവർക്ക് ബോധോദയം ലഭിക്കും. 3) അവരുടെ വേദനകളിൽ ഞാൻ അവരെ ആശ്വസിപ്പിക്കും, അവരുടെ ജോലികളിൽ ഞാൻ അവരോടൊപ്പം അനുഗമിക്കും. 4) ആരാധനായ്ക്കു യോഗ്യനായ എന്റെ ദിവ്യപുത്രന്റെ ഹിതത്തെയോ അവരുടെ ആത്മാക്കളുടെ വിശുദ്ധീകരണത്തെയോ എതിർക്കാത്തോളം അവർ ആവശ്യപ്പെടുന്നതെന്തും ഞാൻ അവർക്ക് സമ്മാനിക്കും. 5) നരകശത്രുവുമായുള്ള അവരുടെ ആത്മീയ പോരാട്ടങ്ങളിൽ ഞാൻ അവരെ സംരക്ഷിക്കുകയും , അവരുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞാൻ അവരെ കാത്തു പാലിക്കുകയും ചെയ്യും. 6) അവരുടെ മരണസമയത്ത് ഞാൻ അവരെ പ്രകടമായി സഹായിക്കുകയും - അവർ അമ്മയുടെ മുഖം കാണാൻ ഇടയാക്കുകയും ചെയ്യും. 7) എൻ്റെ കണ്ണീരിന്റെയും വ്യാകുലങ്ങളുടെയും ഭക്തി പ്രചരിപ്പിക്കുന്നവരെ ഈ ലോകജീവിതത്തിൽ നിന്നു നിത്യ സന്തോഷത്തിലേക്കു നേരിട്ടു പ്രവേശിപ്പിക്കുന്നതിനുള്ള കൃപ എന്റെ ദിവ്യ സുതനിൽ നിന്നു ഞാൻ നേടി കൊടുക്കും, അവരുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ഞാനും എന്റെ പുത്രനും അവർക്കു നിത്യ സമാശ്വാസവും ആനന്ദവും പ്രദാനം ചെയ്യുകയും ചെയ്യും. #repost
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-09-15 09:40:00
Keywordsവ്യാകുല
Created Date2021-09-15 10:41:40