Content | ഇസ്ലാമാബാദ്: താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രാഷ്ട്രങ്ങളില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നുണ്ടെന്നും, അതിന്റെ വില ഏറ്റവും കൊടുക്കേണ്ടി വരുന്നത് പാക്കിസ്ഥാനി മതന്യൂനപക്ഷങ്ങള്‍ക്കാണെന്നും ഡോ. പോള്‍ ഭട്ടി. ക്രൈസ്തവരുടെയും പാക്ക് മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരെ പോരാടിയതിന്റെ പേരില്‍ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ മുന്‍ ന്യൂനപക്ഷ മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സഹോദരനാണ് ഡോ. പോള്‍ ഭട്ടി. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം എന്ന വ്യാജേന മതന്യൂനപക്ഷ സംരക്ഷണം പിന്‍സീറ്റിലാക്കി മാറ്റിയിരിക്കുകയാണെന്നും ഡോ. പോള്‍ ആരോപിച്ചു.
കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം ആശങ്കാജനകമാണ്. ഇതിനോടകം തന്നെ പതിനഞ്ച് ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കിക്കഴിഞ്ഞു. സമീപ ഭാവിയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും ആക്രമണങ്ങളും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. താലിബാന്റെ വിജയം ചില തീവ്രവാദി സംഘടനകള്‍ക്കും താലിബാന്റെ പാക്കിസ്ഥാന്‍ വിഭാഗമായ തെഹ്രീക്-ഇ-താലിബാന്‍ പാക്കിസ്ഥാനും ആവേശം പകരുന്നുണ്ട്.
അഫ്ഗാനിസ്ഥാന് യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരവസരം ഒരുക്കികൊടുക്കണം. ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരവും, കറുപ്പ് കച്ചവടത്തിന് പകരം ബദല്‍ മാര്‍ഗ്ഗങ്ങള്‍ നല്‍കുകയുമാണു വേണ്ടത്. പാക്കിസ്ഥാനി ക്രൈസ്തവരുടെ സംരക്ഷണത്തിന് മതസൗഹാര്‍ദ്ദ സംവാദങ്ങള്‍ മാത്രമല്ല വേണ്ടതെന്നും, സമാനമനസ്കരായ പാക്കിസ്ഥാനികളുടെ പിന്തുണയാണ് വേണ്ടതെന്നും, പാശ്ചാത്യരേക്കാളും കൂടുതലായി പാക്കിസ്ഥാനികളാണ് ക്രിസ്ത്യാനികളെ പിന്തുണക്കേണ്ടതെന്നും ഡോ. പോള്‍ ഭട്ടി പറഞ്ഞു.
ഡോ. പോള്‍ ഭട്ടിയുടെ സഹോദരനായ ഷബാസ് ഭട്ടി, ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ന്യൂനപക്ഷ സംവരണവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും ശക്തമായ നേതൃത്വമാണ് നല്‍കിയത്. ഇതോടെ ഭീകവാദ സംഘടനകളുടെ നോട്ടപ്പുള്ളിയായി മാറി ഇദ്ദേഹം. പില്‍ക്കാലത്ത് മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും തീവ്ര ഇസ്ളാമിക സംഘടനകളെ ചൊടിപ്പിച്ചു. 2011 മാര്‍ച്ച് 2നാണ് ഷഹ്ബാസ് ഭട്ടിയെ പാക്കിസ്ഥാനിലെ മതമൗലീക വാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JWkZzW0L3CCIxX1lkuipCl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|