Content | വാഷിംഗ്ടണ്‍ ഡി:.സി: ഭ്രൂണഹത്യകൾ രാജ്യത്ത് നിരോധിക്കപ്പെടാനും, ഗർഭിണികളായ സ്ത്രീകൾക്ക് സഹായം ലഭ്യമാകാനും, ദൈവ മാതാവിന്റെ മാധ്യസ്ഥം തേടി 10 ലക്ഷം ജപമാലകൾ സമർപ്പിക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കയിലെ മൂന്ന് സംഘടനകൾ. കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്ക് സിഇഒ മൈക്കിൾ വാർസോ, റെലവന്റ് റേഡിയോ സിഇഒ ഫാ. ഫ്രാൻസിസ് ഹോഫ്മാൻ, നാപ്പാ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ടിം ബുഷ് എന്നിവരാണ് സംയുക്ത പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജീവന്റെ മൂല്യം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഒക്ടോബർ മാസം 'റെസ്പെക്ട് ഫോർ ലൈഫ്' ആയിട്ടാണ് എല്ലാവർഷവും അമേരിക്കയിലെ കത്തോലിക്കാ സഭ ആചരിക്കുന്നത്.
മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ ഒക്ടോബർ മൂന്നാം തീയതി റെസ്പെക്ട് ലൈഫ് സൺഡേയായും സഭ ആചരിക്കും. യൗസേപ്പിതാവിന്റെ വർഷം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചത് പരിഗണനയിൽ എടുത്ത് യൗസേപ്പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രചാരണങ്ങളാണ് അമേരിക്കൻ മെത്രാൻസമിതി ഈ മാസം നടപ്പിലാക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. മിസിസിപ്പിയിൽ നിന്നുള്ള ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട ഒരു കേസ് ഡിസംബറിൽ അമേരിക്കൻ സുപ്രീംകോടതിയുടെ പരിഗണനയിൽ വരാനിരിക്കുന്ന സാഹചര്യത്തിൽ 10 ലക്ഷം ജപമാലയത്നത്തിന് പ്രത്യേകമായ പ്രാധാന്യമാണുള്ളത്.
അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ മുൻ ഉത്തരവ് കോടതി റദ്ദാക്കാൻ സാധ്യത ഉണ്ടെന്നും, ആ കേസിനെ ആത്മാർത്ഥമായി പരിഗണിക്കാൻ സുപ്രീം കോടതി ജഡ്ജിമാർക്ക് ജ്ഞാനത്തിന്റെയും, ധൈര്യത്തിന്റെയും കൃപ ആവശ്യമാണെന്നും മൂന്ന് സംഘടനകളും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മറ്റു സംഘടനകളും ജപമാല പ്രാർത്ഥനയുടെ ഭാഗമാകും എന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു. 15 ആഴ്ചകൾക്ക് ശേഷമുള്ള ഭ്രൂണഹത്യകൾ നിയമവിരുദ്ധമാക്കിയ മിസിസിപ്പിയുടെ നിയമ നിർമ്മാണത്തിൽ സുപ്രീംകോടതി ഡിസംബർ ഒന്നാം തീയതിയാണ് വാദം കേൾക്കുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|