category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading61ാം സ്വാതന്ത്ര്യദിനം ​നൈജീരിയ ആഘോഷിക്കുമ്പോഴും ക്രിസ്തു വിശ്വാസത്തെ പ്രതി ഷരിബു ​തടവില്‍ തന്നെ
Contentഅബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാം മതം സ്വീകരിക്കാനുള്ള ബൊക്കോഹറാം തീവ്രവാദികളുടെ സമ്മര്‍ദ്ധത്തെ വിശ്വാസത്തിന്റെ പടവാള്‍ കൊണ്ട് നേരിട്ട നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരിബു വിന് സ്വാതന്ത്ര്യമില്ലാതെ നൈജീരിയ അറുപത്തിയൊന്നാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് നിരാശാജനകമാണെന്ന് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇ.സി.ഡബ്ലിയു.എ) പ്രസിഡന്റ് റവ. സ്റ്റീഫന്‍ പന്യാ. ഭീകരവാദികളുടെ കൈയ്യില്‍ ഒരു പൗരന്റേയും വിധി ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കണമെന്ന നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോടുള്ള തന്റെ അഭ്യര്‍ത്ഥന റവ. പന്യ ആവർത്തിച്ചു. നൈജീരിയന്‍ പ്രസിഡന്റ് ഉറപ്പ് നല്‍കിയിട്ട് പോലും ആളുകൾ ഇപ്പോഴും തടവിലാണെന്നത് തങ്ങളെ ശരിക്കും നിരാശപ്പെടുത്തുന്നുണ്ടെന്നു റവ. പന്യാ പറഞ്ഞു. ഏതാണ്ട് നാലുവര്‍ഷത്തോളമായി നമ്മള്‍ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കപ്പെട്ട ലീ ഷരീബു അടക്കമുള്ളവരെ മോചിപ്പിക്കാൻ താൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശ്രമം ഒട്ടും ഫലം കണ്ടില്ല. തടവിലുള്ളവരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും രാജ്യത്ത് സുരക്ഷ പുനസ്ഥാപിക്കുന്നതിനും ഇതില്‍ കൂടുതല്‍ മെച്ചപ്പെട്ടതെന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ചെയ്യട്ടേയെന്നും റവ. പന്യാ പറഞ്ഞു. 2018 ഫെബ്രുവരി 19നാണ് ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ കോളേജില്‍ നിന്നും തീവ്രവാദികൾ 109 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്. 5 പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോയ ദിവസം തന്നെ കൊല്ലപ്പെട്ടിരിന്നു. ശേഷിക്കുന്ന എല്ലാ പെൺകുട്ടികളെയും തീവ്രവാദികൾ തിരികെ അയച്ചെങ്കിലും, ലീയെ തടങ്കലില്‍വെയ്ക്കുകയായിരിന്നു. മറ്റുള്ളവര്‍ തീവ്രവാദികളുടെ സമ്മര്‍ദ്ധത്തിന് കീഴ് വഴങ്ങി അവരുടെ മതവിശ്വാസം ത്യജിച്ചപ്പോള്‍ യേശുവിലുള്ള വിശ്വാസം ത്യജിക്കാതെ അവിടുത്തെ ഏറ്റുപറഞ്ഞ ലീയുടെ നിലപാടാണ് തീവ്രവാദികളെ ചൊടിപ്പിച്ചത്. 14 വയസ് മാത്രം ഉണ്ടായിരുന്ന സമയത്ത് തട്ടിക്കൊണ്ടുപോകപെട്ട ലീക്ക് ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾക്ക് സുപരിചിതയാണ്. കുട്ടികളുടെ മോചനം സ്ഥിരീകരിച്ച സമയത്ത്, ലീയേ സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമാക്കുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഉറപ്പു നല്‍കിയിരുന്നെങ്കിലും നാളിതുവരെ പെണ്‍കുട്ടി മോചിക്കപ്പെട്ടിടില്ല. പെണ്‍കുട്ടിയെ മോചിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നൈജീരിയൻ പ്രസിഡന്റ് തന്ന ഉറപ്പ് എന്തുകൊണ്ടാണ് പാലിക്കപ്പെടാത്തത് എന്നുള്ള ചോദ്യം വിവിധ ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയിരിന്നു. ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥന തേടി ലീ ഷരീബുവിന്റെ അമ്മ റബേക്ക നിരവധി തവണ രംഗത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HBW1C5D5cqL6oTXLx5YcYH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-04 20:43:00
Keywordsനൈജീ
Created Date2021-10-04 20:47:29