category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈദികരെ അപമാനിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച മാധ്യമത്തിന് താക്കീതുമായി ബെലാറസ് സർക്കാർ
Contentമിന്‍സ്ക്: കത്തോലിക്ക വൈദികരെ അപമാനിക്കുന്ന തരത്തിലുളള ചിത്രം പ്രസിദ്ധീകരിച്ച ബെലാറസ് സർക്കാരിന്റെ ഔദ്യോഗിക പത്രമായ മിനിസ്ക്യ പ്രവ്ദയോട് സമാനമായ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ഇൻഫോർമേഷൻ മന്ത്രാലയം ആവശ്യപ്പെട്ടു . സെപ്റ്റംബർ ഏഴാം തീയതിയാണ് കത്തോലിക്ക വൈദികരെ നാസികളോട് ഉപമിക്കുന്ന ചിത്രം പത്രം പ്രസിദ്ധീകരിച്ചത്. കുരിശിനു പകരം നാസി ചിഹ്നമായ സ്വസ്തിക ചിത്രത്തിൽ ഉൾപ്പെടുത്തിയിരിന്നു. നാസികൾ കൊലപ്പെടുത്തിയ ജുറിജ് കസിര, അന്റടോണിജ് ലേസിവിക് എന്നീ രണ്ടു വൈദികരെയും ചിത്രത്തിൽ ഉള്‍പ്പെടുത്തിയിരിന്നു. ഇവരെ 1999 തിരുസഭ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ ഒന്നാം തീയതിയാണ് ഇൻഫർമേഷൻ മന്ത്രാലയം ഔദ്യോഗികമായി പത്രത്തോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടത്. സർക്കാർ തീരുമാനത്തെ അംഗീകരിച്ച് മുന്നോട്ടുപോകുമെന്ന് മിനിസ്ക്യ പ്രവ്ദയുടെ മാനേജ്മെൻറ് വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തെപ്പറ്റി മതകാര്യ കമ്മീഷനിലെ വിദഗ്ധ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നും, വിവിധ മതങ്ങൾ തമ്മിലുള്ള ഐക്യത്തിനും, രാജ്യത്തെ സമാധാനത്തിനും വിഘാതമാണ് ചിത്രമെന്ന് കൂടിക്കാഴ്ചയിൽ ഐക്യകണ്ഠേന തീരുമാനത്തിലെത്തിയെന്നും ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി. ചിത്രം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ബെലാറസിലെ മെത്രാന്മാർ തങ്ങളുടെ എതിർപ്പ് അറിയിച്ച് രംഗത്തുവന്നിരുന്നു. രാജ്യത്തെ അപ്പസ്തോലിക് ന്യൂണ്‍ഷോയായ ആന്റേ ജോസികിന്റെ ഇടപെടലാണ് ഏറ്റവും നിർണായകമായത്. രാജ്യത്തെ നിരവധി പ്രമുഖരായ ആളുകളും സർക്കാർ വിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടിരുന്നു. വൈദികരെ കടന്നാക്രമിക്കുന്ന പ്രസിദ്ധീകരണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും, അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ വൈദികർക്ക് മാത്രമല്ല ബലാറസിലെ ജനങ്ങൾക്ക് മുഴുവൻ അപമാനവും, വേദനയും ഉണ്ടാക്കുന്നത് ആണെന്നും അവർ സർക്കാരിന് നൽകിയ ഒരു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ മാധ്യമത്തിൽ വരുന്ന സമാനമായ പ്രസിദ്ധീകരണങ്ങൾ കത്തോലിക്കസഭയ്ക്ക് എതിരെയും, വിശ്വാസികൾക്കെതിരെയും മതസ്പർദ്ധ ഉണ്ടാക്കാൻ വേണ്ടി അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണെന്ന സംശയവും അവർ പ്രകടിപ്പിച്ചിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-07 16:29:00
Keywordsബെലാ
Created Date2021-10-07 16:30:11