Content | അസ്സീസി: പതിനഞ്ചാം വയസ്സില്‍ അന്തരിച്ച ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന് ഒക്‌ടോബർ 10നു ഒരു വര്‍ഷം തികയും. വാഴ്ത്തപ്പെട്ട പദവിയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് അസ്സീസി രൂപതയില്‍ വിവിധങ്ങളായ ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. വാഴ്ത്തപ്പെട്ട കാര്‍ളോയുടെ ഭൗതീകശരീര ഭാഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന അസീസ്സി സെന്റ് മേരി മേജര്‍ ദേവാലയത്തിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനില്‍ വിവിധ തിരുക്കർമങ്ങൾ നടക്കും.
ഒക്‌ടോബർ ഒൻപതിന് യുവജനങ്ങളുടെ നേതൃത്വത്തിൽ വാഴ്ത്തപ്പെട്ട കാർലോയുടെ കബറിടത്തിലേക്ക് നടത്തുന്ന തീർത്ഥാടനത്തോടെ ആഘോഷപരിപാടികൾക്കു ആരംഭമാകും. തുടര്‍ന്നു ജപമാലയും വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും നടക്കും. വാഴ്ത്തപ്പെട്ട പദവിയുടെ പ്രഥമ വാർഷിക ദിനത്തില്‍ ആഘോഷമായ ദിവ്യബലി അർപ്പണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. ഒക്ടോബർ 11 രാവിലെ 11.00 നും വൈകിട്ട് 5.30നും ദിവ്യബലി ക്രമീകരിച്ചിട്ടുണ്ട്.
കാര്‍ളോയുടെ തിരുനാൾ ദിനമായ ഒക്ടോബർ 12 രാവിലെ അർപ്പിക്കുന്ന ദിവ്യബലിക്ക് ഫ്രാൻസിസ്‌കൻ ഫ്രയേഴ്‌സ് മൈനർ പ്രൊവിൻഷ്യൽ വികാരി ഫാ. മാർക്കോ ഗബല്ലോ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 5.30നു ജപമാല നടക്കും. തുടര്‍ന്നു അർപ്പിക്കുന്ന സമാപന ദിവ്യബലിയ്ക്കു അസീസി ബിഷപ്പ് ഡൊമെനിക്കോ സോറന്റീനോയായിരിക്കും മുഖ്യകാർമികത്വം വഹിക്കും.
ഈ നൂറ്റാണ്ടില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രായം കുറഞ്ഞയാളും തിരുസഭ ചരിത്രത്തിൽ വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമാണ് കാര്‍ളോ അക്യൂട്ടിസ്. ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. കാര്‍ളോയുടെ മാതാപിതാക്കളും സഹോദരങ്ങളും വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനത്തില്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |