category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading രാജ്യത്തെയും സഭയേയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് പോളണ്ട്
Contentവാര്‍സോ: ആഗോള കത്തോലിക്ക സഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെയും സഭയേയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് പോളണ്ടിലെ കത്തോലിക്കാ സഭ. മധ്യ പോളണ്ടിലെ കാലിസിലുള്ള സെന്റ് ജോസഫ് ദേശീയ ദേവാലയത്തിൽ ഒക്ടോബർ 7ന് നടന്ന തിരുകര്‍മ്മങ്ങളില്‍ ദേശീയ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് സ്റ്റാനിസോ ഗോഡെക്കിയാണ് പോളണ്ടിലെ രാഷ്ട്രത്തെയും സഭയെയും വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചത്. പോളിഷ് മെത്രാന്മാർ ഒന്നടങ്കം സമർപ്പണ തിരുക്കർമങ്ങളിൽ പങ്കെടുക്കുവാന്‍ ദേവാലയത്തില്‍ എത്തിയിരിന്നു. സമർപ്പണ തിരുക്കർമങ്ങൾക്ക് ശ്ലൈഹീക ആശീർവാദം നേർന്ന് ഫ്രാൻസിസ് പാപ്പ അയച്ച സന്ദേശം കാലിസ് സഹായ മെത്രാൻ സുകാസ് ബുസുൻ വായിച്ചു. രാഷ്ട്രത്തെയും സഭയെയും വിശുദ്ധ യൗസേപ്പിതാവിന് ഭരമേൽപിക്കുന്നതിനുള്ള ശ്രേഷ്ഠമായ തീരുമാനത്തിന് പോളണ്ടിലെ വൈദികർക്കും വിശ്വാസികൾക്കും ആശംസ അര്‍പ്പിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ഇതില്‍ ഭാഗഭാക്കാകുന്ന എല്ലാവരും വിശുദ്ധിയിലും കൃപയിലും വളരട്ടെയെന്ന് ആശംസിക്കുകയാണെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ഗർഭസ്ഥ ശിശുക്കൾക്കും കുടുംബങ്ങൾക്കുമുള്ള പ്രത്യേക പ്രാർത്ഥനാലയമായി കൂടി കണക്കാക്കപ്പെടുന്ന കലിഷിലെ ദേശീയ തീർത്ഥാടന കേന്ദ്രത്തെ ‘സഭയുടെയും രാജ്യത്തിന്റെയും ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള ഇടം’ എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വിശേഷിപ്പിച്ചിരിന്നു.

Polecamy obszerną relację z Zawierzenia Narodu i Kościoła w Polsce Świętemu Józefowi, które odbyło się 7 października 2021 roku w Narodowym Sanktuarium Świętego Józefa w Kaliszu: https://t.co/LMQEFGe8Ct@Diecezja_Kalisz @EpiskopatNews @Abp_Gadecki pic.twitter.com/NTZCPMSDcP
— Radio Rodzina Diecezji Kaliskiej (@RodzinaKalisz) October 7, 2021

വിശുദ്ധ യൗസേപ്പിതാവിന്റെ പങ്ക് നാം നന്നായി മനസ്സിലാക്കേണ്ട സമയമായെന്നും, അതിനാൽ, വിവാഹിതരായ ദമ്പതികളെയും കുടുംബങ്ങളെയും മാതൃഭൂമിയെയും സഭയെയും അവനിലേക്ക് ഏൽപ്പിക്കേണ്ട സമയം ഇതാണെന്നും ചടങ്ങില്‍ ആർച്ച് ബിഷപ്പ് സ്റ്റാനിസോ പറഞ്ഞു. ലക്ഷകണക്കിന് വിശ്വാസികള്‍ തിരുകര്‍മ്മങ്ങള്‍ തത്സമയം യൂട്യൂബിലൂടെയും നവമാധ്യമങ്ങളിലൂടെയും കണ്ടു. 2016ൽ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ യേശുക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി പരസ്യമായി പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യമാണ് പോളണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-09 12:58:00
Keywordsപോള, പോളിഷ്
Created Date2021-10-09 12:59:58