category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൈജീരിയയിലെ ക്രൈസ്തവരെ തുടച്ചുനീക്കി ഇസ്ലാമികവൽക്കരണത്തിന് ശ്രമം; ആശങ്ക പങ്കുവെച്ച് ക്രൈസ്തവ നേതാക്കൾ
Contentഅബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവ വിശ്വാസികളെ പൂർണമായും തുടച്ചുനീക്കി ഇസ്ലാമികവൽക്കരണത്തിന് ശ്രമം നടക്കുന്നുവെന്ന് ക്രൈസ്തവ നേതാക്കൾ. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടിപ്പിച്ച ഒരു വെബിനാറിലാണ് മെത്രാന്മാരും, വൈദികരും തങ്ങളുടെ ആശങ്ക പങ്കുവെച്ചത്. ഫുലാനി മുസ്ലിം വിഭാഗക്കാർ നടത്തുന്ന അതിക്രമങ്ങളെ പറ്റി അവർ വിവരിച്ചു. ഇസ്ലാമികവൽകരണം എന്ന അജണ്ടയാണ് അവർക്ക് ഉള്ളതെന്ന് മക്കുർഡി രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് വിൽഫ്രഡ് അനാഗ്ബെ പറഞ്ഞു. ക്രൈസ്തവരെ വിദഗ്ധമായി ഇല്ലാതാക്കിയും, സ്ഥലങ്ങൾ പിടിച്ചടക്കുകയുമാണ് അവർ തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ബിഷപ്പ് വെളിപ്പെടുത്തി. കാലാവസ്ഥ വ്യതിയാനം മൂലമാണ് ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തേക്ക് ഫുലാനികൾ എത്തുന്നതെന്ന വാദം ക്രൈസ്തവ നേതാക്കൾ തള്ളിക്കളഞ്ഞു. കാലികളെ മേയിക്കുന്നതിനെ സംബന്ധിച്ചുള്ള തർക്കമല്ല അക്രമണങ്ങൾക്ക് അടിസ്ഥാനമെന്നും, ഫുലാനികൾ നടത്തുന്നത് മതപരമായ യുദ്ധമാണെന്നും ബിഷപ്പ് അനാഗ്ബെ വിശദീകരിച്ചു. പറഞ്ഞ കാര്യങ്ങളോട് മൈദുഗുരി രൂപത വൈദികനായ ഫാ. ജോസഫ് ഫിഡലിസ് പിന്തുണച്ചു. പിതൃ നാട്ടിൽനിന്ന് ക്രൈസ്തവ വിശ്വാസികളെ ആട്ടിപ്പായിച്ചും, അവരുടെ ജീവിത മാർഗം ഇല്ലാതാക്കിയും തീവ്രവാദികൾ നടത്തുന്നത് വംശഹത്യ തന്നെ ആണെന്ന് ഫാ. ജോസഫ് പറഞ്ഞു. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതെന്ന് സൗത്താഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെന്നീസ് ഹെർലി പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷൻ ജോഹാൻ വിൽജോയൻ വിശദീകരിച്ചു. അദ്ദേഹം ഇതിനെ പറ്റി പഠിക്കാൻ നൈജീരിയ സന്ദർശിച്ചിരുന്നു. സർക്കാരിനും അക്രമങ്ങളിൽ പങ്കുണ്ടെന്ന് ആരോപണമുന്നയിച്ചു. ഇല്ലായിരുന്നുവെങ്കിൽ സൈന്യത്തിന് രംഗപ്രവേശനം നടത്തി ആക്രമണങ്ങൾ അടിച്ചമർത്താൻ സാധിക്കുമായിരുന്നു. തീവ്രവാദ പ്രവർത്തനം നടത്തിയതിന് ഒരു ഫുലാനി പോലും അടുത്തകാലത്തൊന്നും ശിക്ഷ നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യത്തിന്റെ പൂർണ്ണമായ അധികാരം നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ കൈകളിൽ ആണെന്നും, വിവിധ സൈനിക വിഭാഗങ്ങളുടെ തലവന്മാർ മുഴുവൻ മുസ്ലിം ഭാഗത്തുനിന്ന് ഉള്ളവരാണെന്നും ജോഹാൻ വിൽജോയൻ പറഞ്ഞു. ഏകദേശം മൂവായിരത്തോളം ആളുകളാണ് നൈജീരിയയിൽ അടുത്ത കാലത്ത് കൊല്ലപ്പെട്ടത്. അനൗദ്യോഗികമായി മരണസംഖ്യ 36000 വരെ എത്താമെന്ന് നൈജീരിയയിൽ സേവനം ചെയ്യുന്നവർ പറയുന്നു. വിവിധ പ്രശ്നങ്ങൾ മൂലം സന്നദ്ധസംഘടനകൾ രാജ്യം വിടുമ്പോൾ ആളുകൾക്ക് കൈത്താങ്ങായി കത്തോലിക്കാസഭയും, സഭയുടെ സംഘടനകളും മാത്രമേ അവശേഷിക്കുന്നുള്ളൂ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GBkCuRTQs15LJaEtw5QzNX}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-10-09 15:46:00
Keywords:നൈജീ
Created Date2021-10-09 15:46:36