Content | ലണ്ടന്‍: ബ്രിട്ടനിലെ എസെക്സിൽ കത്തോലിക്ക വിശ്വാസിയായിരുന്ന നിയമനിർമ്മാണ സഭാംഗം ഡേവിഡ് അമേസ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലില്‍ ബ്രിട്ടന്‍. ഇന്നലെ, ഒക്ടോബർ പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് ഇസ്ലാമിക തീവ്രവാദിയുടെ അപ്രതീക്ഷിത കഠാര ആക്രമണത്തില്‍ ഡേവിഡ് അമെസ് മരണപ്പെടുന്നത്. 1983മുതൽ പാർലമെന്റ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. 69 വയസുകാരനായ അദ്ദേഹം കൺസർവേറ്റീവ് പാർട്ടി അംഗമായിരുന്നു. ശക്തമായ പ്രോലൈഫ് നിലപാടുകൾ ഉണ്ടായിരുന്ന ഡേവിഡ് അമെസ്, രാജ്യത്തെ കത്തോലിക്കാ വിദ്യാഭ്യാസത്തിനും വലിയ പിന്തുണ നൽകിയിരുന്നു. പ്രദേശത്തെ ഒരു മെത്തഡിസ്റ്റ് ദേവാലയത്തിൽ മണ്ഡലത്തിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സമയത്താണ് അദേഹത്തിനു നേരെ ആക്രമണം ഉണ്ടാകുന്നത്.
അക്രമി ഉപയോഗിച്ച കഠാരയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അമസിന്റെ മരണത്തിൽ ഖേദം രേഖപ്പെടുത്തി ഇംഗ്ലണ്ടിലെ മെത്രാൻ സമിതിയുടെ അധ്യക്ഷനും, വെസ്റ്റ് മിന്‍സ്റ്റർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് പ്രസ്താവനയിറക്കി. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ കാലയളവിൽ എല്ലാ പാർട്ടികളും ബഹുമാനിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ആർച്ച് ബിഷപ്പ് സ്മരിച്ചു. ഡേവിഡ് അമസിന്റെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നും വിൻസന്റ് നികോൾസ് കൂട്ടിച്ചേർത്തു.
ഭ്രൂണഹത്യയെ എതിർത്തിരുന്ന അമസിനെ 'പ്രോലൈഫ് ചാമ്പ്യൻ' എന്നാണ് ബ്രിട്ടണിലെ പ്രോലൈഫ് സംഘടനയായ 'റൈറ്റ് ടു ലൈഫ് യുകെ' വിശേഷിപ്പിച്ചത്. 1983ൽ എംപിയായി സ്ഥാനമേറ്റെടുത്തതു മുതൽ ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കാനും, ബുദ്ധിമുട്ടനുഭവിക്കുന്ന ഗർഭിണികളായ സ്ത്രീകൾക്ക് സഹായങ്ങൾ നൽകാനും വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഡേവിഡ് അമസ് തന്റെ അധികാരം വിനയോഗിച്ചിരുന്നുവെന്ന് സംഘടനയുടെ വക്താവ് കാതറിൻ റോബിൻസൺ സ്മരിച്ചു.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2010ൽ ബ്രിട്ടണിൽ അപ്പസ്തോലിക സന്ദർശനം നടത്തിയപ്പോൾ, പാപ്പയെ പാർലമെന്റിലേക്ക് ക്ഷണിക്കുന്നതിൽ അമസ് വലിയ പങ്കുവഹിച്ചിരുന്നു. പരിശുദ്ധ സിംഹാസനവുമായുള്ള സമ്പർക്കത്തിന് വേണ്ടി വിവിധ പാർട്ടി അംഗങ്ങളെ ഒരുമിച്ച് ചേർത്ത് ഒരു പാർലമെന്ററി വിഭാഗത്തിനും 2006ൽ അദ്ദേഹം രൂപം നൽകി. ഇന്ന് പുറത്തുവന്നിരിക്കുന്ന പ്രസ്താവന പ്രകാരം മെട്രോപൊളിറ്റൻ പോലീസ് ആക്രമണത്തെ തീവ്രവാദമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് ഇസ്ലാമിക തീവ്രവാദവുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CSGFFjX8tJf23ZvqfaQXoA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |