category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാര്‍പാപ്പയുടെ സന്ദര്‍ശനം ഭാരതത്തിന് പുത്തന്‍ ഉണര്‍വേകും: ജാഗ്രതാ സമിതി
Contentചങ്ങനാശേരി: ആഗോള കത്തോലിക്കാസഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ച ചരിത്രപ്രാധാന്യവും കാലികപ്രസക്തിയുമുള്ളതാണെന്നും മാര്‍പാപ്പയുടെ സന്ദര്‍ശനം വിവിധ മേഖലകളില്‍ ഭാരതത്തിന് പുത്തന്‍ ഉണര്‍വേകുമെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. ദീഘനാളായുളള സഭയുടെ ആവശ്യവും ഭാരതകത്തോലിക്കരുടെ ആഗ്രഹവും മാനിച്ച് ഇന്ത്യാ ഗവണ്‍മെന്റെ് മാര്‍പാപ്പയെ ഭാരത സന്ദര്‍ശനത്തിന് ക്ഷണിച്ചത് സ്വാഗതാര്‍ഹമാണ്. ഈ സന്ദര്‍ശനം ഇന്ത്യയിലെ മതേതരത്വവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്നതിനും ലോകസമാധാനവും സഹവര്‍ത്തിത്വവും മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ഊഷ്മളമാക്കുന്നതിനും കാരണമാകും. മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെ വിശ്വാസിസമൂഹവും രാജ്യവും കാത്തിരിക്കുകയാണെന്നു അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-11-01 09:36:00
Keywordsപാപ്പ
Created Date2021-11-01 09:36:50