Content | ലത്തീൻ സഭ ആഗോളതലത്തിൽ റോമൻ കത്തോലിക്ക സഭ എന്നപേരിൽ കത്തോലിക്കാ ഐക്യത്തിൽ കഴിയുന്നു. ഇതര സഭകൾ സ്വാഭാവികമായി റോമൻ സംവിധാനത്തിലേക്ക് (Structure) താദാത്മ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതര സഭകൾ വ്യക്തിസഭകൾ (Individual Churches) എന്ന ആശയം ഇഷ്ടപ്പെടുന്നു. എന്നാൽ സഭയുടെ നവീകരണത്തിനും ഐക്യത്തിനും പുനരുദ്ധാരണത്തിനും നവോത്ഥാനത്തിനും വേണ്ടി സമ്മേളിച്ച രണ്ടാം വത്തിക്കാൻ സൂനഹദോസ് ഈ വ്യതിചലനം മനസ്സിലാക്കി ഓരോ സഭയും അത തിന്റെ തനിമയാർന്ന സഭാ പൈതൃകം വീണ്ടെടുത്ത് തനിമയാർന്ന വളർച്ച (Organic Growth) വീണ്ടെടുക്കണം എന്ന് ഓർമ്മപ്പെടുത്തി. ഈ തനിമ അവകാശപ്പെടുന്ന സഭകളാണ് വ്യക്തിസഭകൾ. വ്യക്തിസഭകളുടെ വ്യക്തിത്വം (തനിമ) നാല് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
#{black->none->b->1. ആരാധനാക്രമം }#
വിശ്വാസത്തിന്റെ സംഘാത്മകമായ ആഘോഷം.
#{black->none->b->2. ആദ്ധ്യാത്മികത: }#
അടിസ്ഥാനപരമായി ആരാധനക്രമപാരമ്പര്യത്തെ മുറുകെ പിടിക്കുന്നു.
#{black->none->b->3. ദൈവശാസ്ത്രം }#
വിശ്വാസത്തിന്റെ വ്യാഖ്യാനം തിരുലിഖിതത്തെയും സഭാപിതാക്ക ന്മാരെയും, ആരാധനക്രമ പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയാണ് ഈ വ്യാഖ്യാനം നടത്തുന്നത്.
#{black->none->b->4. ഭരണക്രമം }#
കത്തോലിക്കാ തിരുസഭ പത്രോസിന്റെ ശുശ്രൂഷാപാരമ്പര്യം പിന്തുടരുന്നതും വിശ്വാസപാരമ്പര്യത്തിൽ ഐക്യം പാലിക്കുന്നതുമായ വ്യക്തിസഭകളുടെ കൂട്ടായ്മയാണ്. എന്നാൽ കത്തോലിക്കാ കൂട്ടായ്മയിലുള്ള ഒരോ വ്യക്തിസഭയ്ക്കും അവരവരുടെ ശൈലികളും ക്രമങ്ങളും പാലിക്കാൻ കഴിയും. അതിനാൽ കത്തോലിക്കാസഭ ഏകത്വത്തിൽ നാനാത്വം പാലിക്കുന്നു. ഇതാണ് സഭയുടെ കാതോലിക പാരമ്പര്യം.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KAWr1iAkHu67Qc45IWsuwd}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |