Content | ഗ്വാഡലൂപ്പ: ദൈവമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ഗ്വാഡലൂപ്പ മാതാവിന്റെ മാധ്യസ്ഥം തേടാനും, ദൈവമാതാവിന് സമർപ്പിക്കാനും, മുപ്പതോളം നഗരങ്ങളിൽ മെക്സിക്കോയിലെ കത്തോലിക്ക പുരുഷന്മാർ ഒത്തുചേർന്നു. ഒക്ടോബർ 29 വെള്ളിയാഴ്ചയാണ് വിവിധസ്ഥലങ്ങളിൽ സംഗമം നടന്നത്. മെൻ ഫോർ ദി ക്യൂൻ എന്നായിരുന്നു സംഗമത്തിന്റെ പേര്. മുപ്പതോളം നഗരങ്ങളിൽ പുരുഷന്മാർ മുട്ടിന്മേൽ നിന്ന്, ജപമാലകൾ കൈകളിൽ പിടിച്ച്, നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന ചൊല്ലി ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചുവെന്ന് ക്യൂ വിവാ മെക്സിക്കോ സംഘടനയുടെ തലവൻ ബ്രണ്ടാ ഡെൽ റിയോ പറഞ്ഞു. പ്രതിസന്ധികളും, യുദ്ധങ്ങളും ഇല്ലാതാക്കുകയും, ഹൃദയങ്ങൾ പരിവർത്തനം ചെയ്യുന്ന ഒരു മൂർച്ചയേറിയ ആയുധമായാണ് പുരുഷന്മാര്‍ ജപമാല ഉയർത്തിപ്പിടിച്ചത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2F1224380374371744%2Fvideos%2F315393476655701%2F&show_text=0&width=560" width="560" height="308" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
പന്ത്രണ്ട് ആഴ്ചകൾ വരെ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ ബാജാ കാലിഫോർണിയ എന്ന സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ ശ്രമം നടക്കുകയാണ്. ഇതിനിടെ മെക്സിക്കോ സിറ്റിയിൽ സാത്താൻ ആരാധകർ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. ഇവയ്ക്ക് ഒരു ആത്മീയ പ്രതിരോധമായി ജപമാല സംഗമങ്ങൾ മാറി. പുരുഷന്മാർ ഉറച്ചു നിൽക്കുകയാണെങ്കിൽ മെക്സിക്കോയിൽ ഗ്വാഡലൂപ്പ മാതാവിന്റെ പദ്ധതികൾ വിജയിക്കുമെന്നും, ദൈവമാതാവിന്റെ അമലോൽഭവ ഹൃദയത്തിന് വിജയം ലഭിക്കുമെന്നും ബ്രണ്ടാ വിശദീകരിച്ചു. രാജ്യത്തിൻറെ ക്രൈസ്തവ സംസ്കാരം തുടച്ചുനീക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ മാതാവിന് സമർപ്പണം നടത്തുന്ന ഇത്തരത്തിലുള്ള സംഗമങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |