category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസെപ്റ്റംബറില്‍ ഫുലാനി തീവ്രവാദികള്‍ നൈജീരിയയില്‍ കൂട്ടക്കൊല ചെയ്തത് 40 ക്രൈസ്തവരെ
Contentഅബൂജ:/ വാഷിംഗ്‌ടണ്‍ ഡി.സി: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയിരിക്കുന്ന നൈജീരിയയില്‍ തീവ്ര ഇസ്ലാമിക ഗോത്രവര്‍ഗ്ഗ സംഘടനയായ ഫുലാനികളുടെ ആസൂത്രിത ആക്രമണത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത് 40 ക്രൈസ്തവര്‍. സെപ്റ്റംബറില്‍ നടന്ന ഈ പൈശാചിക കൂട്ടക്കൊലയെ കുറിച്ചുള്ള വാര്‍ത്ത ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി ഫുലാനി തീവ്രവാദികള്‍ ക്രൈസ്തവരെ ആക്രമിച്ച് കൊലപ്പെടുത്തുകയും അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും കൃഷിയിടങ്ങള്‍ കൈയ്യടക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു ഐ.സി.സിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ടു ഒരു വീഡിയോയും ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ പങ്കുവെച്ചിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കുവാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന 'നുണ' വര്‍ഷങ്ങളായി നൈജീരിയന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ഐ.സി.സി പ്രസിഡന്റ് ജെഫ് കിങ്ങ് വീഡിയോയിലൂടെ ആരോപിച്ചു. ഇത് ഗോത്രവര്‍ഗ്ഗക്കാരും കൃഷിക്കാരും തമ്മിലുള്ള പോരാട്ടങ്ങളല്ലെന്നും ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആസൂത്രിതവും ഏകപക്ഷീയവുമായ കൂട്ടക്കൊലയാണെന്നും ജെഫ് കൂട്ടിച്ചേര്‍ത്തു. ഫുലാനി തീവ്രവാദികള്‍ മുസ്ലീം ഭൂരിപക്ഷ പട്ടണമായ ‘സാന്ഗോ കട്ടാഫ്’ല്‍ സുരക്ഷിതരായി തമ്പടിച്ചിരിക്കുകയാണെന്നും അവിടെ നിന്നും അവര്‍ ചുറ്റുപാടുമുള്ള ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ പോയി ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുകയും ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതിന് ശേഷം തിരികെ വരികയാണെന്നുമുള്ള ഒരു നൈജീരിയന്‍ ക്രൈസ്തവ വിശ്വാസിയുടെ വെളിപ്പെടുത്തലും വീഡിയോയിലുണ്ട്. സാന്ഗോ കട്ടാഫില്‍ തമ്പടിച്ചിരിക്കുന്ന മുസ്ലീം തീവ്രവാദികളും ഫുലാനികളും ക്രിസ്ത്യാനികള്‍ ആ പ്രദേശത്ത് പ്രവേശിക്കാതിരിക്കുവാന്‍ കടുത്ത സുരക്ഷ ഒരുക്കി തങ്ങളുടെ മുസ്ലീം സഹോദരങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുകയാണെന്നു അറിഞ്ഞിട്ടും പ്രാദേശിക ഭരണകൂടങ്ങളും, നൈജീരിയന്‍ ഭരണകൂടവും ഒന്നും അറിയാത്ത ഭാവം നടിക്കുകയാണ്. ഭരണകൂടത്തിനു ഇതില്‍ പങ്കുണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. ഒരു ദിവസം ശരാശരി 17 ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെടുന്നതെന്നു 'ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DeHnCzOFjm67sfzPigO0Tn}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?time_continue=134&v=3vE1Dp_F6g0&feature=emb_title
Second Video
facebook_link
News Date2021-11-02 16:49:00
Keywordsനൈജീ
Created Date2021-11-02 16:50:41