Content | അനമ്പ്ര: ലൈംഗീക തൊഴിലാളികൾക്ക് ജീവിതമാർഗം ക്രമീകരിച്ച് നൽകി അവർക്ക് പുതുജീവിതം സമ്മാനിക്കുന്ന നൈജീരിയൻ കത്തോലിക്ക സന്യാസിനികളുടെ സേവനം മാധ്യമ ശ്രദ്ധ നേടുന്നു. അനമ്പ്ര സംസ്ഥാനത്ത് സാന്നിധ്യമുള്ള മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോൺ പോൾ ടു ഓഫ് മേരി എന്ന സന്യാസിനി സഭയിലെ അംഗങ്ങളാണ് സ്ത്രീകളെ ലൈംഗിക തൊഴിലിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തിക്കുന്നത്. കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലായ ഡൊറോത്തി ഒക്കോളി എന്ന സന്യാസിനിയാണ് ഇതിന് നേതൃത്വം നൽകുന്നത്. മൂന്ന് സന്യാസിനികൾ സഹായവുമായി ഒപ്പമുണ്ട്. ജൂലൈ മാസം സേവ് യംഗ് ഗേൾസ് മദർഹുഡ് ഫൗണ്ടേഷൻ എന്ന സംഘടനയ്ക്ക് ഇവർ തുടക്കമിട്ടിരുന്നു.
ലൈംഗീക തൊഴിൽ രാജ്യത്തു നിയമവിരുദ്ധമാണെങ്കിലും നിരവധിപേരാണ് ഇതില്‍ ഏർപ്പെട്ടിരിക്കുന്നത്. മേഖലയിൽ പ്രവർത്തിക്കുന്നവർ അനവധിയുള്ള ദക്ഷിണ നൈജീരിയയിലാണ് സിസ്റ്റര്‍ ഒക്കോളിയും കൂട്ടരും പ്രവർത്തിക്കുന്നത്. ലൈംഗിക തൊഴിലാളികളിൽ പലരും എച്ച്ഐവി ബാധിതരും കൂടിയാണ്. ഇവര്‍ക്കിടയില്‍ സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലും, കൗൺസിലിംഗ് അടക്കമുള്ളവയിലും വൈദഗ്ധ്യം ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെയൊരു കർത്തവ്യം ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് സിസ്റ്റർ ഒക്കോളി കാത്തലിക്ക് ന്യൂസ് സർവീസ് എന്ന മാധ്യമത്തോട് പറഞ്ഞു. പ്രാർത്ഥനയാണ് തങ്ങളുടെ ശക്തിയെന്നും, ലൈംഗീക തൊഴിലാളികൾ ഉള്ള സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് പ്രാർത്ഥിക്കാറുണ്ടെന്നും അവർ വിശദീകരിച്ചു.
ജൂലൈ മാസത്തിന് ശേഷം ഏകദേശം നൂറോളം ലൈംഗിക തൊഴിലാളികളുമായി സന്യാസിനികൾ തുടര്‍ച്ചയായി സമ്പർക്കം പുലർത്തി വരുന്നുണ്ട്. ഇവരിൽ ചിലര്‍ക്ക് വീടും, അതോടൊപ്പം തയ്യൽ ജോലിയും ക്രമീകരിച്ച് നൽകാൻ സിസ്റ്റേഴ്സിനു സാധിച്ചു. ലൈംഗിക തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറാകുന്ന സ്ത്രീകൾക്ക് പുനരധിവാസം നൽകുക എന്നത് സമയമെടുത്ത് നടക്കുന്ന ഒരു പ്രക്രിയയാണെന്നും, ഇതിനു വേണ്ടിയുള്ള സാമ്പത്തികം ഇല്ലാത്തതാണ് പ്രവർത്തനങ്ങളെ മന്ദഗതിയിൽ ആക്കുന്നതെന്നും സിസ്റ്റർ ഡൊറോത്തി ഒക്കോളി ചൂണ്ടിക്കാട്ടി. പ്രതികൂലമായ നിരവധി സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് പുതുജീവിതം ഒരുക്കാന്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണ് ഈ സന്യാസിനികള്‍.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|