Content | ഡബ്ലിന്‍: ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ പാർനൽ സ്ക്വയറിൽ സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന മൂവിങ് ക്രിബ് പരിപാടി സന്ദർശകരെ സ്വീകരിക്കാനുള്ള ഒരുക്കത്തില്‍. വിവിധ ബൈബിൾ കഥാപാത്രങ്ങൾക്ക് ചലനം നൽകി 1956ലാണ് മൂവിങ് ക്രിബ് പരിപാടി ആരംഭിക്കുന്നത്. തുടര്‍ച്ചയായി ശ്രദ്ധ നേടിയിരിന്ന ഈ പരിപാടി കഴിഞ്ഞവർഷം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംഘാടകർക്ക് പരിപാടി നിർത്തിവെക്കേണ്ട സാഹചര്യം വരികയായിരിന്നു. ക്രിസ്തു കാലിത്തൊഴുത്തിൽ ജനിച്ചപ്പോൾ സമീപത്തുണ്ടായിരുന്നവർക്കും, മൃഗങ്ങൾക്കും വരെ ചലനാത്മക രൂപം നല്‍കിക്കൊണ്ടാണ് മൂവിങ് ക്രിബ് ശ്രദ്ധ നേടുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ ഐറിഷ് സർക്കാർ എടുത്തുമാറ്റുന്ന സാഹചര്യത്തിലാണ് മൂവിങ് ക്രിബ് പരിപാടിക്ക് ഈ വർഷം ജീവൻ വെച്ചത്. വൈറസ് വ്യാപനം പലതരത്തിൽ പരീക്ഷിച്ചെന്നും, അതോടൊപ്പം മറ്റുള്ളവരുടെ സഹായം എന്ത് മാത്രം ആവശ്യമാണെന്ന ബോധ്യം നമുക്ക് നൽകിയെന്നും സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റിന്റെ ജനറൽ മാനേജർ ഡറാഗ് മർഫി പറഞ്ഞു. സമൂഹമെന്നത് ക്രൈസ്തവ സന്ദേശത്തിന്റെ ഹൃദയം ആണെന്നും, അറുപതിന് മുകളിൽ വർഷങ്ങളായി തങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ജോലിക്കാരുടെയും, സന്ദർശകരുടെയും, സുരക്ഷയെ മാനിച്ചാണ് പരിപാടി നിർത്തി വെച്ചത്. മൂവിങ് ക്രിബ് പരിപാടി ആസ്വദിക്കാൻ സന്ദർശകരെ സ്വീകരിക്കുക എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. നാളെ നവംബർ 23നു ആരംഭിക്കുന്ന പരിപാടി ജനുവരി 9 വരെ നീണ്ടുനിൽക്കും. സന്ദർശകർക്ക് തീർത്തും സൗജന്യമായി തന്നെ ചലിക്കുന്ന ബൈബിൾ കഥാപാത്രങ്ങളെ കാണാൻ സാധിക്കുമെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LNReFe8L2DuJJmqHQFJNch}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |