Content | വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ടിസിന്റെ നാമത്തിലുള്ള കത്തോലിക്ക തിരുസഭയിലെ അദ്യ വിർച്വൽ സംഘടനയായ കാർളോ ആർമിയെ അനുമോദിച്ചു കൊണ്ട് അർമേനിയൻ സഭയുടെ പുതിയ പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ്. സംഘടനയുടെ സ്ഥാപകരായ മലയാളി വൈദിക വിദ്യാര്‍ത്ഥികളായ ഡീക്കൻ ജോൺ കണയങ്കൽ, ഡീക്കൻ ജോസഫ് വെട്ടികുഴുചാലിൽ, ബ്രദർ എഫ്രേം കുന്നപ്പള്ളി എന്നിവരെയും കാർളോയുടെ അമ്മയായ അൻ്റോണിയോ സൽസാനോയും പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് അനുമോദനങ്ങള്‍ അറിയിച്ചു.
ഭാരവഹികളായ അക്ഷയ്, ക്രിസ്റ്റി, ആൻ്റണി, ആൻ തെരേസ, ആനി ജോൺ എന്നിവർക്ക് ദൈവാനുഗ്രഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഡീക്കൻ ജോണിനും, ജോസഫിനും പൗരോഹിത്യ സ്വീകരണത്തിന്റെ എല്ലാ അശംസകളും അദ്ദേഹം അറിയിച്ചു. സംഘടനക്ക് എല്ലാവിധ സഹായവും പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കാർളോ അക്യൂട്ട്സിന്റെ തീക്ഷ്ണമായ സുവിശേഷാധിഷ്ഠിത ജീവിതത്തിൽ നിന്ന് ഉടലെടുത്തതാണ് കാർളോ യൂത്ത് ആർമി. 2020 മെയ് 4-നാണ് ബ്രദര്‍ എഫ്രേം കുന്നപ്പള്ളി (അദിലാബാദ് രൂപത), ഡീക്കന്‍ ജോൺ കണയാങ്കൽ (കോതമംഗലം രൂപത), ഡീക്കന്‍ ജോസഫ് വെട്ടിക്കുഴിച്ചാലിൽ (കോതമംഗലം രൂപത) എന്നിവരുടെ ആഭിമുഖ്യത്തില്‍ കാർളോ യൂക്കരിസ്റ്റിക് ആർമിയ്ക്കു ആരംഭമാകുന്നത്. സുവിശേഷ ദീപ്തിയാല്‍ മാധ്യമ ലോകത്തെ നയിക്കാനും പ്രകാശിപ്പിക്കാനും ആയിരങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നതിനായി രൂപം കൊടുത്തിരിക്കുന്ന സംഘടന വിവിധങ്ങളായ ശുശ്രൂഷകള്‍ നടത്തിവരുന്നുണ്ട്.
|